ഗര്‍ഭച്ഛിദ്രത്തിന് സമ്മതിച്ചില്ല; ശാരീരിക ബന്ധത്തിനിടെ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

0
207

സാവോപോളോ (www.mediavisionnews.in) : ഗര്‍ഭച്ഛിദ്രത്തിനു സമ്മതിക്കാതിരുന്ന ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് കഴുത്തറുത്തു കൊലപ്പെടുത്തി. ആറാഴ്ച നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണു ഭര്‍ത്താവ് കുറ്റം സമ്മതിച്ചത്. സാവോപോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു കൊലപാതകം. 22 വയസ്സുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസായെയാണ് കൊലപ്പെടുത്തിയത്.

ഡിസംബര്‍ 22ന് രാത്രി ലൈംഗിക ബന്ധത്തിനിടെ ഭര്‍ത്താവ് മാര്‍സെലോ അറൗജോ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ഫ്രാന്‍സിന്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം. ഇത്രയും ചെറിയ പ്രായത്തില്‍ മൂന്നു കുട്ടികളുടെ അച്ഛനാവുന്നതില്‍ തോന്നിയ ലജ്ജയാണ് ഭര്‍ത്താവ് മാര്‍സെലോ അറൗജോയെ ഭാര്യയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളും അറൗജോയെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.

ഫ്രാന്‍സിന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനു പിന്നാലെ സംഭവദിവസം രാത്രി ദമ്പതിമാര്‍ തമ്മില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മൂന്നാമത്തെ കുഞ്ഞു വേണ്ടെന്ന് അറൗജോ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഫ്രാന്‍സിന്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിട്ടു. അല്‍പസമയത്തിനുശേഷം വഴക്ക് അവസാനിക്കുകയും ദമ്പതിമാര്‍ കിടപ്പുമുറിയിലേക്ക് പോവുകയും ചെയ്തു. പിന്നീട് രാത്രിയില്‍ ശാരീരിക ബന്ധത്തിനിടെയാണ് അറൗജോ ഭാര്യയെ കൊന്നത്.

മുറിയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഇതിനുശേഷം അറൗജോ സ്വയം ദേഹത്ത് മുറിവേല്‍പ്പിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചായിരുന്നു അറൗജോ കൈത്തണ്ടയിലും കഴുത്തിലും മുറിവേല്‍പ്പിച്ചത്. എന്നാല്‍ ഇരുവരെയും കിടപ്പുമുറിയില്‍ പൊലീസ് കണ്ടെത്തുമ്പോള്‍ അറൗജോ മരിച്ചിരുന്നില്ല. പരുക്കേറ്റിരുന്ന അറൗജോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ ്‌ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here