കർണാടകത്തിൽ 32 ബി.ജെ.പി. സാമാജികർ രാജിവെക്കുമെന്ന് സി.എം. ഇബ്രാഹിം

0
225

ബെംഗളൂരു: (www.mediavisionnews.in) കർണാടകത്തിൽ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ 32 ബി.ജെ.പി. നിയമസഭാംഗങ്ങൾ രാജിവെക്കുമെന്ന് കോൺഗ്രസ് നേതാവും എം.എൽ.സി.യുമായ സി.എം. ഇബ്രാഹിം. യെദ്യൂരപ്പയോട് കൂറുപുലർത്താത്ത എം.എൽ.എ.മാരാണ് രാജിവെക്കുന്നത്. യെദ്യൂരപ്പയുടെ പ്രശസ്തി വർധിക്കുന്നതുകാണാൻ ആഗ്രഹിക്കാത്തവരാണ് അവർ.

കോൺഗ്രസിലെയും ജെ.ഡി.എസിലെയും എം.എൽ.എ.മാരെ അടർത്തിയെടുത്ത് സർക്കാർ രൂപവത്കരിക്കാനുള്ള യെദ്യൂരപ്പയുടെ തീരുമാനത്തിനുള്ള തിരിച്ചടിയാവുമിത്. പഴയ നീക്കമോർത്ത് അദ്ദേഹത്തിന് കുറ്റബോധം തോന്നുമെന്നും സി.എം. ഇബ്രാഹിം പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here