ന്യൂഡൽഹി: (www.mediavisionnews.in) സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാതലം വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവോടെ എല്ലാ പാര്‍ട്ടികളും വെട്ടിലായിരിക്കുകയാണ്. ലോക്സഭയില്‍ ബി.ജെ.പിയുടെ 116ഉം കോണ്‍ഗ്രസിന്റെ 57ഉം എം.പിമാര്‍ ക്രിമിനല്‍ കേസുകളുള്ളവരാണ്.
ഇക്കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ 42ഉം ബി.ജെ.പിയുടെ 26 ഉം സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസുകളില്‍പെട്ടവരായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വെബ്സൈറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങളും മത്സരിപ്പിക്കാനുള്ള കാരണവും വ്യക്തമാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇതിലൂടെ തുറന്നു കാട്ടപ്പെടുമെന്നതിനാല്‍ വെട്ടിലായിരിക്കുകയാണ് പാര്‍ട്ടികളും നേതാക്കളും.
ലോക്സഭയില്‍ ബി.ജെ.പിയുടെ 116 എം.പിമാര്‍ ക്രിമിനല്‍ കേസ് ഉള്ളവരാണ്. ഇതില്‍ 92 പേര്‍ക്കെതിരായുള്ളത് സ്ത്രീകള്‍ക്കെതിരായ അതിക്രമം അടക്കമുള്ള അതീവ ഗൌരവമുള്ള കേസുകള്‍. കോണ്‍സ് എംപിമാര്‍ 29 പേര്‍ ക്രിമിനല്‍കേസ് ഉള്ളവരാണ്.
ജെഡിയുവില്‍ 13, ഡി.എം.കെയില്‍ 10, ടി.എം.സി 9 എന്നിങ്ങനെയാണ് ക്രിമിനല്‍ കേസുകളുള്ളവരെ എണ്ണം. ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ ആംആദ്മി പാര്‍ട്ടിയുടെ 42ഉം ബിജെപിയുടെ 26ഉം കോണ്‍ഗ്രസിന്റെ 18ഉം സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് ഉള്ളവരായിരുന്നു. എന്തിന് ഉത്തരവ് വന്നതിന് തൊട്ട് പിന്നാലെ കര്‍ണാടക മന്ത്രിയായി ബി.ജെ.പി തെരഞ്ഞെടുത്ത ആനന്ദ് സിങിനെതിരെ ഉള്ളത് 15 അഴിമതി കേസുകളാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.