കൊടിയമ്മ ഗവ. ഹൈസ്കൂളിൽ ഹയർ സെക്കണ്ടറി അനുവദിക്കണം: ദമാം കെ.എം. സി.സി പ്രവർത്തകർ നിവേദനം നൽകി

0
215

ദമാം (www.mediavisionnews.in): കൊടിയമ്മ ഗവ. ഹൈസ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ധീന് കൊടിയമ്മ പ്രദേശത്തെ ദമാം കെ.എം.സി.സി പ്രവർത്തകർ നിവേദനം നൽകി.

ഉംറ കർമത്തിനും വിവിധ സ്വീകരങ്ങൾക്കുമായി സഊദിയിലെത്തിയ എം.സി ഖമറുദ്ധീന് സഊദി കിഴക്കൻ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി റോയൽ മലബാർ ഹോട്ടലിൽ നൽകിയ സ്വീകരണത്തിൽ വച്ചാണ് ഹയർ സെക്കണ്ടറി, വിവിധങ്ങളായ മറ്റു വികസന പദ്ധതികൾ വേണമെന്ന ആവശ്യം ഉൾകൊള്ളിച്ചുള്ള നിവേദനം നൽകിയത്.

ഗതാഗത സൗകര്യം തീർത്തും അപര്യാപ്ത്തമായ കൊടിയമ്മ പ്രദേശത്തെ വിദ്യാർഥികൾക്ക് ഹയർ സെക്കണ്ടറി പഠനത്തിന് മറ്റു പ്രദേശങ്ങളിലേക്ക് കിലോമീറ്ററുകളോളം സഞ്ചരിച്ച് എത്തിച്ചേരാനുള്ള പ്രയാസങ്ങളും മറ്റും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സാദിഖ് പൂക്കാര, കലന്തർ മൈങ്കൂൾ, ശരീഫ് കൊടിയമ്മ ,റഊഫ് പൂക്കട്ട, മമ്മിണിപുതിയപുര എന്നിവർ നിവേദനസംഘത്തിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here