തിരുവനന്തപുരം (www.mediavisionnews.in) : കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നു. 2017 നുശേഷം ഇത്തരം കേസുകൾ വലിയ രീതിയിൽ കൂടുകയാണെന്നു പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
2017ൽ നൂറു കുട്ടികളെയാണു തട്ടികൊണ്ടുപോയതെങ്കിൽ 2018ൽ ഇത് 205 ആയി ഉയർന്നു. കഴിഞ്ഞ വർഷം 267 കുട്ടികളെയാണ് തട്ടികൊണ്ടുപോയത്. 2016 മേയ് മുതൽ 2019വരെ സംസ്ഥാനത്ത് തട്ടികൊണ്ടുപോയ കുട്ടികളുടെ എണ്ണം 578 ആണ്.
ആലപ്പുഴയാണ് കേസുകളുടെ എണ്ണത്തിൽ മുന്നിൽ. പൊലീസിന്റെ കണക്ക് ഇങ്ങനെ:
തിരുവനന്തപുരം സിറ്റി –34
തിരുവനന്തപുരം റൂറൽ–40
കൊല്ലം സിറ്റി–32
കൊല്ലം റൂറൽ–3
പത്തനംതിട്ട–8
ആലപ്പുഴ–59
കോട്ടയം–38
ഇടുക്കി–18
എറണാകുളം സിറ്റി–27
എറണാകുളം റൂറൽ–46
തൃശൂർ സിറ്റി–10
തൃശൂർ റൂറൽ–32
പാലക്കാട്–45
മലപ്പുറം–22
കോഴിക്കോട് സിറ്റി–39
കോഴിക്കോട് റൂറൽ–45
വയനാട്–32
കണ്ണൂർ–21
കാസർകോട്–24
റെയിൽവേ–3