കാറപകടം: വിന്‍ഡീസ് യുവ പേസര്‍ ഒഷെയ്ന്‍ തോമസിന് പരിക്ക്, പ്രാര്‍ഥനയോടെ ക്രിക്കറ്റ് ലോകം

0
196

കിങ്‌സ്റ്റണ്‍(www.mediavisionnews.in):വിന്‍ഡീസ് പേസ് ബൗളര്‍ ഒഷെയ്ന്‍ തോമസിന് കാറപകടത്തില്‍ പരിക്ക്. താരം സഞ്ചരിച്ച കാര്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ് താരമിപ്പോള്‍.

ടി20 പരമ്ബരയ്ക്ക് മുമ്ബ് പരിക്ക് ഭേദമായി സെലക്ഷന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് തോമസ് കളിക്കുക. വിന്‍ഡീസിന് വേണ്ടി 20 ഏകദിനങ്ങളും 10 ടി20യും താരം കളിച്ചിട്ടുണ്ട്. 27 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here