ഒളയം മഖാം ഉറൂസിന് തുടക്കമായി

0
230

ബന്തിയോട്: (www.mediavisionnews.in) ചരിത്രപ്രസിദ്ധമായ ഒളയം ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന വലിയുള്ളാഹിയുടെ പേരിൽ അഞ്ച് വർഷത്തിൽ ഒരിക്കൽ കഴിച്ച് വരാറുള്ള ഉദയാസ്തമന ഉറൂസിന് തുടക്കമായി. കുമ്പോൽ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിൽ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മഹ്‌മൂദ്‌ ഇബ്രാഹിം പുതിയങ്ങാടി പതാക ഉയർത്തി. ഉറൂസ് കമ്മിറ്റി ഓഫീസ് ഫക്രുദീൻ കുനിൽ ഉദ്ഘാടനം ചെയ്തു. രാത്രി എട്ട് മണിക്ക് നടക്കുന്ന പരിപാടിയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയാവും. ഒളയം സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ പ്രാർത്ഥന നടത്തും. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുങ്കൈ ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഖാദർ മൗലവി, താജുശ്ശരിഅ ശൈഖുനാ അലിക്കുഞ്ഞി മുസ്‌ലിയാർ, വി.കെ അബൂബക്കർ മുസ്‌ലിയാർ, അൽ ഹാഫിള് മുഹമ്മദ് അൻവർ, മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ധീൻ ഫക്രുദീൻ സഖാഫി തുടങ്ങിയവർ സംബന്ധിക്കും. മഷൂദ് സഖാഫി ഗുഡ്ഡല്ലൂർ പ്രഭാഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here