ഒരു രാജ്യം ഇങ്ങനേയും മാറുമോ? ഒരിക്കൽ ഹറാമായിരുന്ന പ്രണയ ദിനം ഗംഭീരമായി ആഘോഷിച്ച് സൗദി അറേബ്യ

0
265

സൗദി: (www.mediavisionnews.in) ഒരിക്കൽ `ഹറാ´മായിരുന്ന പ്രണയ ദിനം ആഘോഷിച്ച് സൗദി അറേബ്യ. മൂന്നു വർഷം മുമ്പുവരെ രാജ്യത്ത് നിരോധിച്ചിരുന്ന ആഘോഷമാണ് ഇത്തവണ ഭംഗിയായി കൊണ്ടാടുന്നത്. പ്രണയ ദനാഘോഷങ്ങളുടെ ഭാഗമായി രണ്ടു ദിവസം മുമ്പുതന്നെ സൗദിയിലെ ഷോപ്പുകളിൽ പ്രണയവസ്തുക്കൾ നിറഞ്ഞുകഴിഞ്ഞിരുന്നു.

ഇത്തരമൊരു ദിനം ആഘോഷിക്കുക എന്നുള്ളത് മൂന്നു വർഷങ്ങൾക്കു മുമ്പുവരെ സൗദി അറേബ്യയിൽ താമസിക്കുന്നവർക്ക് അചിന്തനീയമായിരുന്നു. ശരിയത്ത് നിയമപ്രകാരം ഭരണം നടക്കുന്ന രാജ്യത്ത് ഇത്തരത്തിലുള്ള ആഘോഷങ്ങൾ വിലക്കിയിരുന്നു എന്നു മാത്രമല്ല ആഘോഷിക്കുന്നവർക്ക് ശിക്ഷയും ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ ഫെബ്രുവരി 14 ലെ പ്രണയദിനം ആഘോഷിക്കുവാൻ ജനങ്ങൾ തയ്യാറായിരുന്നില്ല. സൗദി അറേബ്യയിലെ ഹോട്ടലുകളും മറ്റും ഈ ദിനങ്ങളിൽ അവിടെയെത്തുന്നവർ ഇത്തരം ആഘോഷങ്ങൾ നടത്താതിരിക്കുവാനുള്ള മുൻകരുതലുകളും സ്വീകരിച്ചിരുന്നു.

2018ലാണ് ഇക്കാര്യങ്ങളിൽ രാജ്യത്ത് മാറ്റമുണ്ടാകുന്നത്. പ്രണയദിനം ഇസ്ലാമിക പ്രമാണങ്ങൾക്കും ബോധനങ്ങൾക്കും വിരുദ്ധമല്ലെന്ന് മുൻ മക്ക സിപിവിപിവി പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് കാസിം അൽ ഗാമിയുടെ പ്രഖ്യാപനമാണ് ഇതിനു മാറ്റം വരുത്തിയത്. സ്നേഹം ആഘോഷിക്കുന്നത് സാർവത്രികമാണെന്നും അത് അമുസ്ലിംകളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രണയദിനത്തിൻ്റെ തിരിച്ചുവരവ് അതിഗംഭീരമായിത്തന്നെ ആഘോഷിക്കുകയാണ് ഇപ്പോൾ സൗദി അറേബ്യ. പ്രണയദിനാഘോഷത്തിൻ്റെ ഭാഗമായി അറബ് ന്യൂസ് ദിനപത്രം കഴിഞ്ഞ ദിവസം ഒരു വാലൻ്റയിൻസ് ദിന ഗെെഡും പ്രസിദ്ധീകരിച്ചിരുന്നു. പ്രണയിതാക്കളുടെ കെെയിലൊതുങ്ങുന്ന ആഘോഷങ്ങളെ സംബന്ധിച്ച് വിശദമായ കുറിപ്പുകളും പ്രസ്തു പംക്തിയിൽ അറബ് ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here