ദുബൈ: (www.mediavisionnews.in) മലയാളി സമൂഹത്തി ന്റെ നടുക്കം ഇനിയും മാറിയിട്ടില്ലാത്ത എമിറേറ്റ്സ് വിമാന ദുരന്തത്തിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ) പുറത്തുവിട്ടു.
2016 ആഗസ്റ്റ് മൂന്നിനാണ് തിരുവനന്തപുരത്തുനിന്ന് ദുബൈയിലെത്തിയ ഇ.കെ 521 വിമാനത്തിന് ലാന്‍ഡിങ്ങിനിടെ തീപിടിച്ചത്. 282 യാത്രക്കാരെയും 18 ജീവനക്കാരെയും പൂര്‍ണ സുരക്ഷിതരായി പുറത്തിറക്കാനായെങ്കിലും ഈ പരിശ്രമങ്ങള്‍ക്കിടെ ജാസിം മുഹമ്മദ് ബലൂഷി എന്ന ഇമറാത്തി അഗ്നിശമന സേനാംഗം രക്തസാക്ഷിയായിരുന്നു. പൈലറ്റുമാരുടെ ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിശീലനവേളയില്‍ പ്രത്യേക സംവിധാനമൊരുക്കണമെന്ന് ശിപാര്‍ശ ചെയ്യുന്നു. പൈലറ്റുമാര്‍ എന്ജിന് പരിശോധന കാര്യക്ഷമമായി നടത്താതിരുന്നത് റിപ്പോര്‍ട്ട് എടുത്തുപറയുന്നു.
പരിശീലനവേളയില്‍ പരിചയിച്ചിട്ടുള്ളതില്നിന്ന് വിഭിന്നമായ ഒരു നിര്‍ണായക സാഹചര്യം വന്നപ്പോള്‍ അത് ശരിയായ വിധം കൈകാര്യം ചെയ്യുന്നതില്‍ വൈമാനികര്‍ക്ക് വിജയിക്കാനായില്ല. എന്ജിെന്റ തള്ളല്‍ ശ്രദ്ധിക്കാതെ, വേണ്ട വിധത്തില്‍ പരിശോധനയില്ലാതെ വിമാനം ഇറക്കുകയായിരുന്നു. പൈലറ്റ് പരിശീലന വിലയിരുത്തല്‍ ഘട്ടത്തില്‍ ഇത്തരം നടപടിക്രമങ്ങള്‍ വിജയകരമായി ചെയ്യുന്നതിനുള്ള മികവ് ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിെന്റയും പ്രാഥമിക, ഇടക്കാല റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍തന്നെ എമിറേറ്റ്സ് ഇൗ വിഷയങ്ങളില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ആരംഭിക്കുകയും വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന ശ്രദ്ധ ചെലുത്തുകയും ചെയ്തിട്ടുള്ളതായി സി.ഇ.ഒ ആദില്‍ അല്‍ റിദാ പറഞ്ഞു. സുരക്ഷിതമായ യാത്ര എമിറേറ്റ്സിെന്റ പ്രഥമ പരിഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.