മസ്കത്ത്: (www.mediavisionnews.in) കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകള്‍ക്ക് ആകര്‍ഷക നിരക്കിളവുമായി എയര്‍ഇന്ത്യ എക്സ്പ്രസ്. ഫെബ്രുവരി പത്തുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുക. വ്യാഴാഴ്ചയാണ് ഒാഫര്‍ ടിക്കറ്റ് വില്പനക്ക് തുടക്കമായത്. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇൗ വര്‍ഷം ഒക്ടോബര്‍ വരെ യാത്രചെയ്യാന്‍ കഴിയും. മസ്കത്തില്‍നിന്ന് 35 റിയാലിലും സലാലയില്‍നിന്ന് 55 റിയാലിലുമാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. നികുതി ഉള്‍പ്പെടെയുള്ള നിരക്കാണിത്. എന്നാല്‍, ട്രാന്സാക്ഷന് ഫീസ് പ്രത്യേകം നല്‍കേണ്ടിവരും. ഒമാനില്‍നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവക്കുപുറമെ മംഗലാപുരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ആകര്‍ഷക നിരക്കിെന്റ ആനുകൂല്യം ലഭിക്കും.
മസ്കത്തില്‍നിന്ന് കൊച്ചിയിലേക്ക് 43 റിയാലിലും കോഴിക്കോട്ടേക്ക് 40 റിയാലിലുമാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. തിരുവനന്തപുരത്തേക്ക് 43 റിയാലിലും കണ്ണൂരിലേക്ക് 35 റിയാലിലുമാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വിസുകള്‍ക്കും ആകര്‍ഷക നിരക്ക് ലഭിക്കും. ഒമാനിലേക്ക് 6999 രൂപ മുതല്‍ ടിക്കറ്റ് ലഭ്യമാകുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അവധിക്കാലം ഒമാനില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ടു വശത്തേക്കുമുള്ള യാത്രക്ക് എക്സ്പ്രസിെന്റ ഒാഫര്‍ ടിക്കറ്റ് വില്പന സഹായകരമാകും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.