ഇരട്ട സ്‌ക്രീനും 8K വീഡിയോയുമായി എല്‍.ജിയുടെ വി60 തിന്‍ക്യു 5ജി

0
231

ന്യൂദല്‍ഹി (www.mediavisionnews.in) : വി സീരീസിലെ ആറാം ഫോണ്‍ എല്‍.ജി അവതരിപ്പിച്ചു. വി 60 തിന്‍ക്യു 5ജി എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വി 50 തിന്‍ക്യു 5ജിയുടെ പിന്‍ഗാമിയാണ്. 8K വീഡിയോകള്‍ ചിത്രീകരിക്കാന്‍ വി 60 തിന്‍ക്യു 5ജിക്കാകും.

സ്‌നാപ്ഡ്രാഗണ്‍ 865 ചിപ് സെറ്റും ക്വാല്‍ക്കം X55 മോഡവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ മോഡം ഉപയോഗിക്കുന്നതിനര്‍ഥം 5Gക്കൊപ്പം mmWave (മികച്ച ബാന്‍ഡ് വിഡ്ത്), sub-6GHz (മികച്ച കവറേഡ്) എന്നിവ കൂടി ഫോണിന് ലഭ്യമാകുമെന്നാണ്. നീല വെള്ള നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരുന്നത്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2020 ല്‍ ആദ്യമായി അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഈ പരിപാടി റദ്ദാക്കി.

ഇരട്ട സ്‌ക്രീനുകളാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഫോള്‍ഡബിള്‍ ഫോണുകളെ പോലെ ഈ ഫോണും ഉപയോഗിക്കാനാകും. 8 ജിബി റാമും 256 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണിന്റെ ഇന്റേണല്‍ മെമ്മറി 2 ടിബി വരെ ഉയര്‍ത്താനുമാകും. 8K വീഡിയോ റെക്കോര്‍ഡിങ് പിന്തുണയോടെ 64 എംപി പ്രൈമറി സെന്‍സറും 13 എംപി വൈഡ് ആംഗിള്‍ ലെന്‍സും ഉള്‍പ്പെടെ രണ്ട് പിന്‍ ക്യാമറകളും ഫോണിലുണ്ട്.

ക്യാമറയുടേയും ശബ്ദ റെക്കോഡിംങിന്റേയും ഇരട്ട ഡിസ്‌പ്ലേയുടേയും പ്രത്യേകതകള്‍ വിശദീകരിക്കുന്ന വീഡിയോ എല്‍.ജി തന്നെ പുറത്തിറക്കിയിട്ടുണ്ട്.

5000 mAh ബാറ്ററിയുള്ള ഫോണില്‍ യു.എസ്.ബി. സി 3.1 പോട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ട 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും എല്‍.ജിയുടെ വി60 തിന്‍ക്യു5ജിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here