‘ഇന്ത്യ, മൈ വാലന്റൈന്‍’; ഇന്ത്യയിലെ 10 നഗരങ്ങളില്‍ പ്രണയദിനത്തില്‍ പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭം

0
184

ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ വാലന്റൈന്‍സ് ദിനത്തില്‍ ഇന്ത്യയിലെ 10 പ്രധാന നഗരങ്ങളില്‍ പ്രക്ഷോഭം നടത്താന്‍ സമരസംഘടനകളുടെ തീരുമാനം. ‘ഇന്ത്യ, മൈ വാലന്റൈന്‍’ എന്ന പേരിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 മുതല്‍ 16 വരെയാണ് പ്രക്ഷോഭം. സ്വരഭാസ്‌കര്‍, വിശാല്‍ ദദ്‌ലാനി, രേഖ ഭരദ്വാജ് എന്നിവരടക്കം നിരവധി നടീനടന്‍മാരും പൊതുപ്രവര്‍ത്തകരും പ്രക്ഷോഭത്തില്‍ പങ്കെടുക്കും.

ദല്‍ഹിയിലാണ് വാലന്റൈന്‍ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുക. മുംബൈയിലാണ് പ്രക്ഷോഭം അവസാനിക്കുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here