‘ആര്‍.എസ്.എസ് നടത്തുന്ന പ്രചരണമാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്’; എസ്.ഡി.പി.ഐയെ അകറ്റി നിര്‍ത്താന്‍ പാര്‍ട്ടിപ്രവര്‍ത്തകരെ ഉപദേശിക്കൂ എന്ന് പി.കെ ഫിറോസ്

0
206

കോഴിക്കോട് (www.mediavisionnews.in) കേരളത്തിലെ മഹല്ല് കമ്മിറ്റികളെ അപമാനിക്കുകയും പൗരത്വ ഭേഭഗതി നിയമത്തെ എതിര്‍ക്കുന്ന സമരങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

പൗരത്വഭേഭഗതി നിയമത്തിനെതിരെയുള്ള സമരത്തെ താറടിക്കാന്‍ ആര്‍.എസ്.എസ് നടത്തുന്ന പ്രചരണമാണ് അങ്ങ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. എസ്.ഡി.പി.ഐയെ അകറ്റി നിര്‍ത്താന്‍ ഒരു പഞ്ചായത്ത് ഭരണമെങ്കിലും വേണ്ടെന്ന് വെക്കാനുള്ള മനസ്സ് കാണിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപദേശിക്കണമെന്നും ഫിറോസ് പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഫിറോസ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

കേരളത്തിലെ മഹല്ല് കമ്മിറ്റികളെ അപമാനിക്കുകയും പൗരത്വ ഭേഭഗതി നിയമത്തെ എതിര്‍ക്കുന്ന സമരങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയിരിക്കുന്നത്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന മഹല്ല് കമ്മിറ്റികളുടെയും നേതൃത്വം വഹിക്കുന്ന സമസ്തയും അതോടൊപ്പം ബഹു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കുന്ന മഹല്ല് കമ്മിറ്റികളും മുജാഹിദ് പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുന്ന മഹല്ല് കമ്മിറ്റികളുമൊക്കെ നാളിതു വരെയായി എസ്.ഡി.പി.ഐ യെയും അത്തരം തീവ്രവാദ ചിന്താഗതിക്കാരെയും പടിക്കു പുറത്ത് നിര്‍ത്തിയവരാണ്. മഹല്ല് കമ്മറ്റി അംഗമായി പോലും ഇത്തരം ആശയക്കാര്‍ വരാതെ ശ്രദ്ധിക്കുന്നവരാണ്. അങ്ങിനെയുള്ളവര്‍ക്ക് നുഴഞ്ഞ് കയറാനാവാത്ത വിധം അവരുടെ കോട്ട ഭദ്രവുമാണ്.

പ്രിയ മുഖ്യമന്ത്രീ,
പൗരത്വഭേഭഗതി നിയമത്തിനെതിരെയുള്ള സമരത്തെ താറടിക്കാന്‍ ആര്‍.എസ്.എസ് നടത്തുന്ന പ്രചരണമാണ് അങ്ങ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. അതങ്ങയുടെ പദവിക്ക് ചേര്‍ന്നതല്ല. പൗരത്വ നിയമത്തിനെതിരെ മഹല്ല് കമ്മിറ്റികള്‍ നടത്തിയ സമാധാനപരമായ റാലികളില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത പോലീസിനെ ന്യായീകരിക്കാന്‍ ഇത്തരം അവാസ്തവവും അപകടകരവുമായ ഒരു കാരണം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചില്ല. പാര്‍ട്ടി ജില്ലാ ഘട്ടത്തിന്റെ നിലപാട് പോലും തള്ളി UAPA ചുമത്തിയ വിഷയത്തില്‍ പോലിസിനെ ന്യായീകരിച്ച അങ്ങയുടെ നിലപാടിന്റെ തുടര്‍ച്ചയായെ ഇതിനെ കാണാന്‍ സാധിക്കു. ഇതെല്ലാം സംഘ്പരിവാറിന് എത്രത്തോളം ഊര്‍ജ്ജം പകരുന്നു എന്ന് അങ്ങ് ചിന്തിച്ചിട്ടുണ്ടോ ..?

മുഖ്യമന്ത്രി ഒരു കാര്യം ചെയ്യണം. മഹല്ലുകളില്‍ നിന്നും എസ്.ഡി.പി.ഐ യെ പുറത്താക്കാന്‍ കമ്മിറ്റികള്‍ കാണിച്ച ധീരത അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകരോട് മാതൃകയാക്കാന്‍ പറയണം. നിങ്ങളുടെ പാര്‍ട്ടിയുടെ പതാക എസ്.ഡി.പി.ഐയുടെ പതാകയോട് ചേര്‍ത്ത് കെട്ടിയത് പഞ്ചായത്ത് ഭരണസമിതികളില്‍ നിന്നെങ്കിലും ഒഴിവാക്കാന്‍ പറയണം. എസ്.ഡി.പി.ഐയെ അകറ്റി നിര്‍ത്താന്‍ ഒരു പഞ്ചായത്ത് ഭരണമെങ്കിലും വേണ്ടെന്ന് വെക്കാനുള്ള മനസ്സ് കാണിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപദേശിക്കണം. അതല്ലേ യഥാര്‍ത്ഥ ഹീറോയിസം…

കേരളത്തിലെ മഹല്ല് കമ്മിറ്റികളെ അപമാനിക്കുകയും പൗരത്വ ഭേഭഗതി നിയമത്തെ എതിർക്കുന്ന സമരങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന…

Posted by PK Firos on Monday, February 3, 2020

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here