മുംബൈ (www.mediavisionnews.in): ടി20 ചരിത്രത്തില്‍ തന്നെ അവിശ്വസനീയമായ ഒരു നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഇന്ത്യന്‍ താരം മനീഷ് പാണ്ഡ്യ. മനീഷ് പാണ്ഡ്യ ഇന്ത്യയ്ക്കായി കളിച്ച കഴിഞ്ഞ 18 മത്സരങ്ങളിലും ഇന്ത്യ തോറ്റിട്ടില്ല എന്നതാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്.
ഇന്ത്യയ്ക്കായി 2018 മാര്‍ച്ചിന് ശേഷം 18 മത്സരങ്ങളാണ് പാണ്ഡ്യ ഇതുവരെ കളിച്ചത്. എന്നാല്‍ പാണ്ഡ്യയുളള ഒരു മത്സരത്തില്‍ പോലും ടീം ഇന്ത്യ തോറ്റിട്ടില്ല എന്നത് ഏറെ കൗതുകരമാണ്.
ന്യൂസിലന്‍ഡിനെതിരെ നാലാം ടി20യില്‍ ശരിക്കും ഇന്ത്യയുടെ വിജയശില്‍പിയായിരുന്നു മനീഷ് പാണ്ഡ്യ. 86 റണ്‍സ് എടുക്കുമ്പോഴേക്കും ആറ് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യന്‍ ടീമിനെ 165 എന്ന മികച്ച സ്‌കോറിലേക്ക് എത്തിച്ചത് മനീഷ് പാണ്ഡ്യയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലായിരുന്നു. വാലറ്റത്തെ വിശ്വാസത്തിലെടുത്തായിരുന്നു പുറത്താകാതെ മനീഷ് പാണ്ഡ്യയുടെ മനോഹര പ്രകടനം.
വെല്ലിംഗ്ടണില്‍ അര്‍ദ്ധ ശതകം നേടി പുറത്താവാതെ നിന്നതോടെ കഴിഞ്ഞ 12 ട്വന്റി20-കളില്‍ നോട്ട്ഔട്ട് എന്ന നേട്ടത്തിന് കൂടി മനീഷ് അര്‍ഹനായി. രാജ്യാന്തര ട്വന്റി20യിലെ കഴിഞ്ഞ ആറ് ഇന്നിംഗ്സുകളില്‍ 50*, 14*, 14*, 31*, 22*, 2* എന്നിങ്ങനെയാണ് മനീഷിന്റെ സ്‌കോര്‍. നോണ്‍ ഇന്റര്‍നാഷണല്‍ ട്വന്റി20കളില്‍ കഴിഞ്ഞ ആറ് ഇന്നിംഗ്സുകള്‍ 50*, 14*, 14*, 31*, 60*, 3* എന്നിങ്ങനെയാണ് മനീഷിന്റെ സ്‌കോര്‍. രാജ്യാന്തര ട്വന്റി20യിലും ഡൊമസ്റ്റിക്കിലുമായി കളിച്ച കഴിഞ്ഞ 12 ട്വന്റി20യില്‍ മനീഷ് നോട്ട്ഔട്ട്.
2019 ഓഗസ്റ്റ് മൂന്നിന് ശേഷം 9 കളികളിലാണ് മനീഷ് ഇന്ത്യക്ക് വേണ്ടി കളിച്ചത്. അതില്‍ ആറിലും നോട്ടൗട്ട്. മനീഷ് പാണ്ഡേ ഇന്ത്യയുടെ ഭാഗമായ 9 ട്വന്റി20യിലും ഇന്ത്യ ജയിച്ചു കയറി. തന്റെ കര്‍ണാടക ടീമിനെ തുടര്‍ച്ചയായ രണ്ട് വട്ടം സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടത്തിലേക്കും മനീഷ് എത്തിച്ചു.