തിരുവനന്തപുരം: (www.mediavisionnews.in) : 2018- നേക്കാള്‍ 2019- ല്‍ റോഡപകടങ്ങളും അതിനെ തുടര്‍ന്ന മരണവും വര്‍ദ്ധിച്ചെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. 2018-ല്‍ 40,999 റോഡപകടം ഉണ്ടായി. ഇതില്‍ 4333 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2019 ല്‍ ഇത് 41,253 അപകടത്തില്‍ 4,408 പേര്‍ മരിച്ചെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
2019- ല്‍ മോട്ടോര്‍ വാഹന വകുപ്പ് ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ക്കെതിരെ 2,76,584 കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും മന്ത്രി അറിയിച്ചു.33,80,72,125 രുപ പിഴ ഈടാക്കി. വിവിധ ട്രാഫിക് നിയമലംഘനങ്ങളില്‍ പെട്ട 28,020 പേരുടെ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്‌തെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
ഹെല്‍മറ്റ് ധരിക്കാത്തത് ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് 2019 ഡിസംബര്‍ മുതല്‍ പിഴ ഈടാക്കിയ ഇനത്തില്‍ 13, 53 ,38,348 രൂപ ലഭിച്ചു. കൂടുതല്‍ പിഴ ലഭിച്ചത് തൃശൂര്‍ ജില്ലക്കാണ്. 3,66,79, 693 രൂപ. നിയമ ലംഘനങ്ങളുടെ പേരില്‍ 14,602 വാഹനങ്ങള്‍ പരിശോധിച്ച് 5,13, 94,000 രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.