ന്യൂദല്‍ഹി: (www.mediavisionnews.in) ഷഹീന്‍ ബാഗില്‍ സി.എ.എ വിരുദ്ധ പ്രതിഷേധക്കാരെ തല്ലിയോടിക്കുമെന്ന ഹിന്ദു സേനയുടെ ഭീഷണിക്ക് പിന്നാലെ സി.പി.ഐ.എം എം.പിമാര്‍ സമരക്കാര്‍ക്ക് പിന്തുണയുമായെത്തി. കെ.കെ രാജേഷും കെ. സോമപ്രസാദുമാണ് സി.എ.എ വിരുദ്ധ പ്രക്ഷോപര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ 50 ദിവസമായി ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുത്തെന്ന് കെ.കെ. രാഗേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഹിന്ദു സേനയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ ഈ സമരം അവസാനിപ്പിക്കാന്‍ സമര കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. സമരക്കാരെയെല്ലാം അടിച്ചോടിക്കും എന്ന് ഇന്നലെ പ്രഖ്യാപിച്ചു. അതിനെതുടര്‍ന്നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഞാനും സോമപ്രസാദ് എം.പിയും ഇവിടെ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
സമരത്തിന് നേരെ വെടിവെപ്പ് ഉള്‍പ്പെടെ തുടര്‍ച്ചയായ പ്രകോപനം ഉണ്ടായിട്ടും തികച്ചും സമാധാനപരമായി ആയിരക്കണക്കിനാളുകള്‍ ഡല്‍ഹിയിലെ കൊടും തണുപ്പില്‍ രാപകല്‍ സമരത്തിലാണ്. ഈ സമരമാണ് സംഘപരിവാറിനെ അലോസരപ്പെടുത്തുന്നത്. അമ്മമാരും സഹോദരിമാരും ഉള്‍പ്പെടെയുള്ള സ്ത്രീകളാണ് സമരം നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ ഷഹീന്‍ ബാഗുകള്‍ രാജ്യമെമ്പാടും ഉണ്ടാകേണ്ടതുണ്ട്. പോരാളികള്‍ക്ക് അഭിവാദ്യങ്ങളെന്നു അദ്ദേഹം കൂട്ടിചേര്‍ത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.