അബുദാബി (www.mediavisionnews.in) : ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്. യുഎഇയില്‍ കാറ്ററിംഗ് കമ്പനിയുടെ കീഴില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിയ വേതനം കൊടുക്കാന്‍ കോടതി ഉത്തരവിട്ടു.
26 മില്യണ്‍ ദിര്‍ഹം 762 പേര്‍ക്ക് നല്‍കാനാണ് വ്യവസ്ഥ.വെയിറ്റര്‍മാര്‍, പാചകക്കാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മാസങ്ങളായി ശമ്പളം മുടങ്ങിയത്. മാത്രമല്ല അവരുടെ താമസ സ്ഥലം സംബന്ധിച്ചുമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമായി.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും യുഎഇ അതീവശ്രദ്ധ കേന്ദ്രീകരിയ്ക്കുമെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി മാസത്തില്‍ തന്നെ വേതനം കൊടുത്തുതീര്‍ക്കണമെന്നും കോടതി ഉത്തരവിട്ടു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.