വാട്ട്‌സാപ്പിലെ ഈ അഞ്ച് രഹസ്യ ഫീച്ചറുകളെ കുറിച്ച് അറിയുമോ ?

0
197

കൊച്ചി (www.mediavisionnews.in) : ലോകത്തെ ഏറ്റവും പ്രചാരമേറിയ മെസ്സേജിംഗ് ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ്. അതുകൊണ്ട് തന്നെ 1.5 ബില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ആപ്പ് തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കും. എന്നാൽ പലപ്പോഴും ഉപഭോക്താക്കൾ ഈ ഫീച്ചറുകളെ കുറിച്ച് അറിയാറില്ല. അത്തരത്തിൽ നാം അറിയാത്തതോ നമ്മുടെ ശ്രദ്ധയിൽപ്പെടാത്തതോ ആയ അഞ്ച് വാട്‌സാപ്പ് ഫീച്ചറുകൾ ഏതൊക്കെയെന്ന് നോക്കാം :

ടൈപ്പ്‌റൈറ്റർ ഫോണ്ട്

വാട്ട്‌സാപ്പ് സന്ദേശം അയക്കുമ്പോൾ ഫോണ്ട് ബോൾഡ്, ഇറ്റാലിക്ക് എന്നിവയൊക്കെ ആക്കാൻ നമുക്കറിയാം. എന്നാൽ ‘ടൈപ്പ്‌റൈറ്റർ’ ഫോണ്ടിനെ കുറിച്ച് കേട്ടിട്ടുണ്ടോ ?

ഫോണിലെ ചിഹ്നങ്ങളിൽ നിന്ന് ` ഈ ചിഹ്നം മൂന്ന് തവണ വാക്കിന് മുമ്പും ശേഷവും ചേർക്കണം. ഉദാഹരണം “`Hello“`.

പ്രധാനപ്പെട്ട ചാറ്റുകൾ പിൻ ചെയ്യാം

മറ്റു ചാറ്റുകൾക്കിടയിൽ പ്രധാന ചാറ്റുകൾ മുങ്ങി പോകാതിരിക്കാൻ ഇവ പിൻ ചെയ്ത് വയ്ക്കാം. ഇതിനായി ചാറ്റിൽ കൂടുതൽ നേരം ഞെക്കി പിടിക്കുക. മുകളിൽ പിൻ ഐക്കൺ തെളിയുമ്പോൾ അത് അമർത്തുക.

മെസ്സേജുകൾ ബുക്ക്മാർക്ക് ചെയ്യാം

ഇനി ചാറ്റ് മുഴുവനായുമല്ല മറിച്ച് ഒരു സന്ദേശം മാത്രം മാറ്റിവച്ചാൽ മതിയെങ്കിൽ അത് ബുക്ക് മാർക്ക് ചെയ്ത് വയ്ക്കാം. ഇതിനായി സന്ദേശത്തിൽ അമർത്തി ഞെക്കുക. മുകളിൽ തെളിഞ്ഞ് വരുന്ന സ്റ്റാർ ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.

ഏറ്റവും കൂടുതൽ മീഡിയ ഫയൽസുള്ള മെസ്സേജ് ഏതെന്ന് കാണാം

ഏറ്റവും കൂടുതൽ മീഡിയ ഫയൽസുള്ള മെസ്സേജ് ഏതെന്ന് കണ്ടുപിടിക്കാനും വിദ്യയുണ്ട്. സെറ്റിംഗ്സില്‍  ‘ഡേറ്റ ആന്റ് സ്റ്റോറേജ്’ വിഭാഗത്തിൽ പോവുക. ഇതിൽ സ്‌റ്റോറേജ് യൂസേജ്  കൂടുതല്‍  ഉപയോഗിക്കുന്ന ആളുകളെയോ ഗ്രൂപ്പുകളോ കാണാം.

മീഡിയാ ഓട്ടോ ഡൗൺലോഡ് ഓഫ് ചെയ്യാം

ഫോൺ ഗ്യാലറി വാട്ട്‌സാപ്പ് ഫോർവേഡുകൾ കൊണ്ട് മാത്രം നിറയുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തുന്നത്. ഇതിനും പ്രതിവിധിയുണ്ട്. സെറ്റിംഗ്‌സിൽ പോയി ചാറ്റിൽ ‘ടേൺ ഓഫ് ഇൻകമിംഗ് മീഡിയ’ എന്ന ഓഫ്ഷൻ ഓഫ് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here