ലോക്സഭാ തെരഞ്ഞെടുപ്പിലെ വിവി പാറ്റ് സ്ലിപ്പുകള്‍ രാജ്യവ്യാപകമായി നശിപ്പിച്ചതായി വിവരാവകാശ രേഖ

0
221

ഡല്‍ഹി: (www.mediavisionnews.in) ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വിവി പാറ്റ് പ്രിന്‍റഡ് സ്ലിപ്പുകള്‍ രാജ്യവ്യാപകമായി നശിപ്പിച്ചതായി വിവരാവകാശ രേഖ. ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ലിപ്പുകള്‍ നശിപ്പിച്ചെന്ന് വ്യക്തമാക്കിയത്. ഒരു കൊല്ലമെങ്കിലും സൂക്ഷിക്കണമെന്ന ചട്ടം ലംഘിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. പകർപ്പ് മീഡിയവണിന് ലഭിച്ചു. സ്ലിപ്പുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വിവി പാറ്റ് പ്രിന്‍റുകള്‍ നശിപ്പിച്ചത്.

തെരഞ്ഞെടുപ്പ് ചട്ടം 94 ബി അനുസരിച്ച് പ്രിന്‍റ് ചെയ്ത വിവി പാറ്റ് സ്ലിപ്പുകള്‍ ഒരു വര്‍ഷമെങ്കിലും സൂക്ഷിക്കണം. ഈ ചട്ടം ലംഘിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച ഉത്ത‌രവിറക്കിയത്. സ്ലിപ്പുകള്‍ നശിപ്പിക്കാന്‍ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരോട് ആവശ്യപ്പെടുന്നതാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്.

സ്ലിപ്പുകള്‍ നശിപ്പിച്ച് കഴിഞ്ഞാല്‍ അക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതനുസരിച്ച് ഈസ്റ്റ് ഡല്‍ഹി ജില്ലയില്‍ വിവിപാറ്റുകള്‍ നശിപ്പിച്ചുവെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറും വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകി. ഈ സാഹചര്യത്തില്‍ സ്ലിപ്പുകള്‍ നശിപ്പിച്ച കമ്മീഷന്‍ നടപടിക്കെ‌തിരെ വിമര്‍ശം വ്യാപകമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here