രേഖകള്‍ സൂക്ഷിച്ചുവെച്ചോ, പൗരത്വം തെളിയിക്കാന്‍ കാണിക്കേണ്ടി വരും; വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്ന മുസ്‌ലീം വനിതകളെ ഭീഷണിപ്പെടുത്തി ബി.ജെ.പി

0
237

ബെംഗളൂരു: (www.mediavisionnews.in) ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായി പോളിങ് ബൂത്തിന് പുറത്ത് കാത്തുനില്‍ക്കവേ ഐഡി കാര്‍ഡ് കാണിക്കുന്ന മുസ്‌ലീം വനിതകളുടെ വീഡിയോ പങ്കുവെച്ച് ഭീഷണിയുമായി കര്‍ണാടക ബി.ജെ.പി.

ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു മുസ്‌ലീം വനിതകളെ അപമാനിച്ചും ഭീഷണിപ്പെടുത്തിയുമുള്ള ബി.ജെ.പിയുടെ ട്വീറ്റ്.

” രേഖകള്‍ ഞങ്ങള്‍ കാണിക്കില്ല”!!! നിങ്ങളുടെ എല്ലാ രേഖകളും സൂക്ഷിച്ചുവെച്ചോ.. എന്‍.പി.ആര്‍ സമയത്ത് വീണ്ടും ഇത് കാണിക്കേണ്ടി വരും” എന്നായിരുന്നു പോളിങ് ബൂത്തിന് പുറത്ത് ക്യൂ നില്‍ക്കവേ ഐഡന്റിന്റി കാര്‍ഡ് കാണിക്കുന്ന മുസ്‌ലീം വനിതകളുടെ വീഡിയോ ഷെയര്‍ ചെയ്ത് ബി.ജെ.പി കുറിച്ചത്.

രാജ്യത്തുടനീളം പൗരത്വഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍” പൗരത്വം തെളിയിക്കാനായി ഒരു രേഖയും കാണിക്കാന്‍ തങ്ങള്‍ തയ്യാറല്ല” എന്ന മുദ്രാവാക്യമായിരുന്നു ആളുകള്‍ ഉയര്‍ത്തിയത്.

ഈ മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ബി.ജെ.പിയുടെ ഈ ട്വീറ്റ്. രേഖകള്‍ കാണിക്കില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ രേഖ കാണിക്കുകയാണെന്നും ഇനിയും അവര്‍ക്ക് പൗരത്വം തെളിയിക്കാനും രേഖകള്‍ കാണിക്കേണ്ടി വരുമെന്ന ഭീഷണിയുമായിരുന്നു ട്വീറ്റിലൂടെ ബി.ജെ.പി ഉയര്‍ത്തിയത്.

എന്നാല്‍ ബി.ജെ.പിയുടെ ഈ ട്വീറ്റിനെതിരെ വലിയ വിമര്‍ശനം സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്. ദല്‍ഹിയില്‍ വോട്ട് ചെയ്യുന്ന മുസ്‌ലീം വിഭാഗത്തിലുള്ളവരെ ഭീഷണിപ്പെടുത്തുകയാണ് ബി.ജെ.പിയെന്നും ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നത് ശരിയായ നടപടിയല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here