ഉപ്പള (www.mediavisionnews.in) : പ്ലാസ്റ്റിക്കിനെതിരെ നാടുമുഴുവന്‍ അതീവ ജാഗ്രത തുടരുന്നതു ഉപ്പള ദേശീയ പാതയിലെ കൈക്കമ്പയിലുള്ളവര്‍ അറിഞ്ഞിട്ടേ ഇല്ല. സാമൂഹ്യ ദ്രോഹികള്‍ നാടിനെ വെല്ലുവിളിച്ചു കൊണ്ടു പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു ജൈവ മാലിന്യങ്ങളും അവിടെ കുന്നു കൂട്ടുന്നു. ഇതിനെതിരെ നടപടിയെടുക്കേണ്ട ഗ്രാമപഞ്ചായത്ത് ഭരണക്കാര്‍ അവിടെയെത്തുമ്പോള്‍ മൂക്കു പൊത്തിപ്പിടിച്ചു നടക്കുകയാണെന്നു നാട്ടുകാര്‍ പരിഹസിച്ചു.
കൈക്കമ്പ ജംഗ്‌ഷനിലും തൊട്ടടുത്ത് ഒരു ഫ്‌ളാറ്റിന്റെ പരിസരത്തുമാണ് മാലിന്യനിക്ഷേപം. ദേശീയ പാതക്കടുത്ത കൂമ്പാരത്തില്‍ കന്നുകാലികളും നായ്‌ക്കളും കാക്കകളും മേയുകയാണ്.പകര്‍ച്ച വ്യാധികള്‍ ഭീഷണി ഉയര്‍ത്തുമ്പോള്‍ ശുചീകരണം പാലിക്കാന്‍ അധികൃതര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നതിനിടയിലാണ് എല്ലാ മുന്നറിയിപ്പുകളെയും വെല്ലുവിളിച്ച് ഇവിടെ മാലിന്യം തള്ളുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.