ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്തു; നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

0
183

അടൂര്‍: (www.mediavisionnews.in) ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ഗണേഷിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അടൂര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അടൂര്‍ സ്വദേശികളായ വിഷ്ണു, ശരത്, അരുണ്‍,രഞ്ജിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് അക്രമത്തിന് കാരണം. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.

സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല നിയോജകമണ്ഡലങ്ങളിലും ബി.ജെ.പിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here