പൗരത്വ നിയമം: അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഈശ്വര്‍

0
299

തൃശൂർ: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടിൽ ഉറച്ച് രാഹുൽ ഈശ്വർ. അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ – വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാട് പിൻവലിക്കില്ലെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. മലപ്പുറം ചങ്ങരംകുളത്ത് പൌരത്വ നിയമത്തിനിരായ 24 മണിക്കൂർ നിരാഹാരം രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു.

അയ്യപ്പ ധർമ്മ സേനയുടെ ഉത്തര മേഖല സെക്രട്ടറി സുനിൽ വളയംകുളത്തിൻറെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിലാണ്‌ പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ചങ്ങരംകുളത്ത് 24 മണിക്കൂർ നിരാഹാര സമരം സംഘടിപ്പിച്ചത്. പാക്കിസ്ഥാനി ഹിന്ദുവിനെക്കാൾ പ്രാധാന്യം ഇന്ത്യൻ മുസ്‍ലിമിനാണെന്ന നിലപാട് ആവർത്തിച്ച രാഹുൽ ഈശ്വർ, തന്റെ നിലപാടിനെ തുടർന്നുണ്ടായ വിമർശനങ്ങൾ വകവെക്കാതെയാണ് പരിപാടിക്കെത്തിയത്.

ചങ്ങരംകുളം ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് സുനിലിനും സഹപ്രവര്‍ത്തകര്‍ക്കും ദേശീയ പതാക കൈമാറി. തുടര്‍ന്ന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ എത്തിയാണ് നിരാഹാര സമരത്തിന് തുടക്കമിട്ടത്. മത സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here