പിണറായി വിജയന് നന്ദിയറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ

0
184

ബെംഗളൂരു: (www.mediavisionnews.in) മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കര്‍ണാടകയിലെ അതിര്‍ത്തി ജില്ലകളില്‍ ബയോ-മെഡിക്കല്‍ , മെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള മുന്‍കൈ എടുക്കുമെന്ന തീരുമാനത്തെ അഭിനന്ദിക്കുന്നതായി യെദിയൂരപ്പ പറഞ്ഞു.

” കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളിലുള്ള ഞങ്ങളുടെ ജില്ലകളില്‍ ബയോ-മെഡിക്കല്‍, ബയോ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മുന്‍കൈ സ്വീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനോടുള്ള നന്ദി അറിയിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ജാഗരി യൂണിറ്റുകളില്‍ ബയോ മാനില്യങ്ങള്‍ ഇന്ധനമായി ഉപയോഗിക്കുന്നത് തടയാന്‍ നട
പടി എടുക്കുമെന്നും യെദിയൂരപ്പ വ്യക്തമാക്കി.

കര്‍ണാടകയിലെ ജില്ലകളില്‍ ബയോ മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ നടപടിയെടുക്കണമെന്ന് കേരളത്തോട് ആവശ്‌പ്പെട്ട് കര്‍ണാടക മാലിന്യ നിയന്ത്രണ ബോര്‍ഡ് ലാബ് റിപ്പോര്‍ട്ടും മാനലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള എഫ്.ഐ.ആര്‍ ഉള്‍പ്പെടെ കത്തയച്ചിരുന്നു.

കര്‍ണാടകയിലെ ടെംബിള്‍ടൗണിന് സമീപം ബയോ മാലിന്യം തള്ളുന്നതിനിടെ മലപ്പുറം പ്രദേശികളായ രണ്ട് പേരെ  നഞ്ചന്‍ഗുഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here