പാർട്ടി പത്രത്തിന്‍റെ അക്കൗണ്ടിൽ പത്ത് കോടിയുടെ കള്ളപ്പണം; മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ എൻഫോഴ്സ്മെന്‍റ് അന്വേഷണം

0
202

കൊച്ചി (www.mediavisionnews.in): മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പ്രാഥമിക പരിശോധന തുടങ്ങി. നോട്ട് നിരോധന കാലത്ത് പത്ത് കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് പരിശോധന. പരാതിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷിനെ എൻഫോഴ്സ്മെന്‍റ് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു.

പാലാരവിട്ടം കേസിനൊപ്പം കള്ളപ്പണ കേസ് കൂടി വിജിലൻസ് അന്വേഷിക്കണെമെന്ന് ആവശ്യപ്പെട്ട് ഗിരീഷ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കള്ളപ്പണകേസ് ആയതിനാൽ ഇത് എൻഫോഴ്സമെന്‍റാണ് ആന്വേഷിക്കണ്ടതെന്നായിരുന്നു ഹൈക്കോടതി നിലപാട്. കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ ഹൈക്കോടതി എൻഫോഴസ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ വിശദീകരണവും തേടിയിരുന്നു. ഇതിനിടയിലാണ് പരാതിക്കാരനെ വിളിച്ചുവരുത്തി തെളിവ് ശേഖരിച്ചത്.

2018 നവംബറിലെ നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്‍റെ അക്കൗണ്ടിൽ വന്ന പത്ത് കോടിരൂപ കള്ളപ്പണമാണെന്ന പരാതിയിലാണ് എൻഫോഴ്സമെന്‍റ് പ്രഥമിക പരിശോധന തുടങ്ങിയത്. പ‌ഞ്ചാബ് നാഷണൽ ബാങ്കിലുണ്ടായിരുന്ന പത്രത്തിന്‍റെ അക്കൗണ്ടിൽ ആയിരുന്നു നവംബർ അവസാനത്തോടെ കൊച്ചിയിൽ നിന്ന് തന്നെ പണം നിക്ഷേപിച്ചത്. പാലരിവട്ടം പാലം നിർമ്മാണം പൂർത്തിയാക്കിയ ഘടത്തിലായിരുന്നു പണം അക്കൗണ്ടിലെത്തിയത്.

പിന്നീട് ഈ പണം മുൻ മന്ത്രി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാതാണ് പരാതിക്കാരന്റെ ആരോപണം. പാലാരിവട്ടം അഴമിതിയിൽ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷത്തിന് വിജിലൻ്സ നൽകിയ അപേക്ഷ ഇപ്പോഴും ഗവർണറുടെ പരിഗണിനയിലാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here