പല്ലുതേപ്പ് സ്മാര്‍ട്ടാക്കാം; ഷവോമി എംഐ ഇലക്ട്രിക് ടൂത്ത്ബ്രഷ് ഇന്ത്യന്‍ വിപണിയില്‍

0
269

ബംഗളൂരു: (www.mediavisionnews.in) ഇനി പല്ലുതേയ്ക്കുന്നതും സ്മാര്‍ട്ടാക്കാം. ഷവോമി എംഐ ഇലക്ട്രിക് ടൂത്ത് ബ്രഞ്ച് ടി 300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2018 ല്‍ ഷവോമി അവതരിപ്പിച്ച ഇലക്ട്രിക് ടൂത്ത് ബ്രഷിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദന്ത സംരക്ഷണത്തിന് മുന്‍ഗണ നല്‍കിയാണ് നിര്‍മാണമെന്ന് ഷവോമി അറിയിച്ചു.

മാഗ്നറ്റിക് സോണിക് മോട്ടോറാണ് ടൂത്ത് ബ്രഷില്‍ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ടൂത്ത് ബ്രഷുകളേക്കാള്‍ പത്ത് മടങ്ങ് മികച്ച രീതിയില്‍ പല്ലുകള്‍ വൃത്തിയാക്കുന്നതിന് ഇലക്ട്രിക് ടൂത്ത് ബ്രഷിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശം.
നിലവില്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമാണ് ഷവോമി ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ വില്‍പന നടത്തുന്നത്. 1,299 രൂപ മുതലാണ് ടൂത്ത്ബ്രഷിന്റെ വില.

സ്റ്റാന്റേര്‍ഡ് മോഡ്, ജെന്റില്‍ മോഡ് എന്നിങ്ങനെ രണ്ട് രീതികളില്‍ ടൂത്ത്ബ്രഷ് ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ് – സി പോര്‍ട്ട് ചാര്‍ജറാണ് ടൂത്ത് ബ്രഷിന്റേത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 25 ദിവസം വരെ ഉപയോഗിക്കാനാകും. മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ബ്രഷ് ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here