നിരവധി കേസുകളിലെ പ്രതിയായ കാസർകോട് സ്വദേശിയെ ഗുണ്ട സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
185

കാസർകോട്: (www.mediavisionnews.in) നിരവധി കേസുകളിലെ പ്രതിയായ കാസർകോട് സ്വദേശിയെ ഗുണ്ട സംഘം കൊലപ്പെടുത്തി. കാസർകോട് കീഴൂർ ചെമ്പരിക്ക സ്വദേശി തസ്ലീം എന്ന മൂത്തസ്ലീമിനെ (38) യാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. കർണാടക നെലോഗി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ജനുവരി 31നാണ് ഗുണ്ടാസംഘം തസ്ലിമിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സംഘത്തെ ബണ്ട്വാളില്‍ വെച്ച്‌ പോലീസ് പിന്തുടരുന്നതിനിടെ കാറിൽ വച്ച് തസ്ലിമിനെ കൊലപ്പെടുത്തി സംഘം കടന്നു കളയുകയായിരുന്നു എന്നാണ് പോലീസ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. തസ്ലീം കൊല്ലപ്പെട്ടതായി കാസർഗോഡ് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

നിരവധി കേസുകളിൽ പ്രതിയായ തസ്ലീമിന് ഏറെ ശത്രുക്കളുണ്ടായിരുന്നു. അഫ്ഗാന്‍ സ്വദേശിയുള്‍പെട്ട ഒരു ജ്വല്ലറി കവര്‍ച്ചാ കേസില്‍ 2019 സെപ്തംബര്‍ 16നാണ് കര്‍ണ്ണാടക പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയത്. ഈ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യം ലഭിച്ച്‌ സുഹൃത്തുക്കള്‍ക്കൊപ്പം കാസര്‍കോട്ടേക്ക് മടങ്ങുന്നതിനിടെയാണ് ക്വട്ടേഷന്‍ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ നെലോഗി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here