‘തോന്ന്യാസത്തിനൊരു പരിധിയുണ്ട് മിസ്റ്റര്‍ മോദീ, നാളെ ദളിതരും ആര്‍ത്തവുള്ള സ്ത്രീകളും കയറരുതെന്ന് പറയും’; ട്രെയിനിലെ ശിവക്ഷേത്രത്തിനെതിരെ വ്യാപക പ്രതിഷേധം

0
287

(www.mediavisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്‍ഘാടനം ചെയ്ത കാശി മഹാകല്‍ എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയിലെ ശിവക്ഷേത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. കാശി മഹാകാല്‍ എക്സ്പ്രസിലെ ബി 5 കോച്ചിലെ 64-ാം നമ്പര്‍ സീറ്റാണ് ശിവക്ഷേത്രമാക്കി മാറ്റിയിരിക്കുന്നത്. ഇതോടെ വിവിദ ഇടങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ട്രെയിനിന്റെ ബോഗിയില്‍ മിനി ശിവക്ഷേത്രം നിര്‍മ്മിച്ച നടപടി നിയമവിരുദ്ധവും, വര്‍ഗ്ഗീയ വിവേചനവും, ഹിന്ദുരാഷ്ട്ര പ്രൊജക്റ്റിന്റെ ഭാഗമായുള്ള വര്‍ഗീയവത്കരണവുമാണെന്ന് അഡ്വ ശ്രീജിത്ത് പെരുമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരനും നടപടിക്കെതിരെ രംഗത്തെത്തി. നാളെ ദളിതരും പിന്നാക്ക ജാതിക്കാരും മുസ്ലീങ്ങളും ഈ കമ്പാര്‍ട്ട്മെന്റില്‍ കേറെരുതെന്നും പിന്നെ ഈ ട്രെയ്നില്‍ കേറെരുതെന്നും ആവശ്യം വരും. മറ്റുള്ള തീവണ്ടികളിലും ദൈവങ്ങള്‍ വേണ്ടിവരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സരസ്വതീമന്ദിറുകള്‍ ആകുന്ന പോലെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മൂവിങ്മന്ദിറുകളാകുമെന്നും ശ്രീജിത്ത് ദിവാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സര്‍ക്കാര്‍ അധീനതയിലുള്ള ഇന്ത്യന്‍ റെയില്‍വേയുടെ കാശി മഹാകല്‍ എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയില്‍ മിനി ശിവക്ഷേത്രം നിര്‍മ്മിച്ച നടപടി നിയമവിരുദ്ധവും, വര്‍ഗ്ഗീയ വിവേചനവും, ഹിന്ദുരാഷ്ട്ര പ്രൊജക്റ്റിന്റെ ഭാഗമായുള്ള വര്‍ഗീയവത്കരണവുമാണ്.

ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത് വാരണാസിയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച ട്രെയിനിലാണ് ക്ഷേത്രം എന്നത് അങ്ങേയറ്റം ഗൗരവകരവും, അധികാര ദുര്‍വിനിയോഗവും, ഭരണഘടനാ ലംഘനവും, നിയമലംഘനവുമാണ്.

പൊതുസ്ഥലത്തോ, പൊതു സ്ഥാപനങ്ങളിലോ, വസ്തുകളിലോ യാതൊരുവിധ മതചിഹ്നങ്ങളോ, മതപരമായ ചടങ്ങുകളോ പാടില്ലെന്ന് ഭരണഘടനാ നിഷ്‌കര്‍ഷയുള്ള നാട്ടിലാണ് ഈ അന്ധവിശ്വാസ ജഡിലവും, നിയമവിരുദ്ധവുമായ തോന്യാസം അരങ്ങേറിയിട്ടുള്ളത് എന്നത് അക്ഷരാര്‍ത്ഥത്തില്‍ ലജ്ജാവഹമാണ്.

പൊതുതാഗതാഗതമായ ട്രെയിനിലെ ബോഗിയില്‍ പൊതുസ്ഥലം കയ്യേറി നിന്നും ക്ഷേത്രമെന്ന പേരില്‍ നിര്‍മിച്ച അനധികൃത നിര്‍മ്മാണം ഉടന്‍ പൊളിച്ചുമാറ്റണമെന്നും, ട്രെയിനില്‍ ക്ഷേത്രം നിര്‍മ്മിച്ച് പൊതുമുതല്‍ കയ്യേറിയത്തിനും, നശിപ്പിച്ചതിനും ഇക്കാര്യത്തിന് നേതൃത്വം നല്‍കിയ സര്‍ക്കാര്‍ -റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനലായും സിവിലായും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കും. കൂടാതെ അനധികൃത നിര്‍മ്മാണം അടിയന്തരമായി പൊളിച്ചു കളയാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.

നാളെ നമ്മുടെ KSRTC ബസ്സിലെ ഒരു ഭാഗം നിസ്‌കാര മുറിയായും, രണ്ട് സീറ്റുകള്‍ ഹിന്ദു പൂജാരിമാര്‍ക്കയും, രണ്ടെണ്ണം കുര്‍ബാന നടത്താനും മാറ്റിവെച്ചാല്‍ എങ്ങനെയിരിക്കും? ഹിന്ദു അമ്പലമുള്ള KSRTC യിലോ ട്രെയിനിലോ ദളിതനും, ആര്‍ത്തവമുള്ള 10 നും 50 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ കയറരുത് എന്ന തിട്ടൂരമിറക്കിയാല്‍ എന്തായിരിക്കും അവസ്ഥ??

കെട്ടകാലത്ത് ഏറ്റവും ത്വരിതഗതിയില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് ഹിന്ദുരാഷ്ട്ര നിര്‍മ്മാണം നടക്കുന്നതെന്നത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇതെല്ലാമെന്ന് ഇനിയും മാസിലാകാത്തവരുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ല നമസ്‌കാരം

അഡ്വ ശ്രീജിത്ത് പെരുമന

തോന്ന്യാസത്തിനൊരു പരിധിയുണ്ട് മിസ്റ്റർ മോദീ…. സർക്കാർ അധീനതയിലുള്ള ഇന്ത്യൻ റെയിൽവേയുടെ കാശി മഹാകൽ എക്സ്പ്രസ്…

Posted by Sreejith Perumana on Sunday, February 16, 2020

പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്ത കാശി മഹാകാള്‍ എക്‌സ്പ്രസിന്റെ ബി.അഞ്ച് കോച്ചില്‍ സൈഡ് അപര്‍ സീറ്റായ 64 ശിവന്…

Posted by Sreejith Divakaran on Monday, February 17, 2020

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here