ദില്ലി: (www.mediavisionnews.in) തിരഞ്ഞെടുപ്പ് തിരിച്ചറിയില്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇരട്ട വോട്ട്, കള്ള വോട്ട് എന്നിവ തടയാനും വോട്ടര്‍ പട്ടിക കൂടുതല്‍ സുതാര്യമാക്കാനും ലക്ഷ്യമിട്ടാണ് നീക്കം. തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നല്‍കി ആധാര്‍ നിയമം ഭേദഗതി ചെയ്യും.
ഇതിനായി നിയമമന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് ഉടന്‍ നല്‍കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.