മുംബൈ: (www.mediavisionnews.in) രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ആസൂത്രണത്തോടെ അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട് കായികലോകത്ത് നിന്നും ആദ്യ പ്രതികരണം പുറത്ത് വന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപനായകന്‍ രോഹിത്ത് ശര്‍മ്മയാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ധൈര്യപ്പെട്ടത്.
ഡല്‍ഹിയിലെ കാഴ്ച്ചകള്‍ ഒട്ടും നല്ലതായി തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ട രോഹിത്ത് ഉടന്‍ എല്ലാം നേരെയാകുമെന്ന് കരുതാമെന്നും ട്വീറ്റ് ചെയ്തു. ഇതാദ്യമായാണ് ഇന്ത്യന്‍ ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഒരു താരം കലാപത്തെ കുറിച്ച് സംസാരിക്കുന്നത്.
നേരത്തെ ഡല്‍ഹി ബിജെപി എംപിയായ ഗൗതം ഗംഭീര്‍ ഡല്‍ഹി കലാപത്തെ അപലപിച്ചിരുന്നു. സംഭവത്തെ ദൗര്‍ഭാഗ്യകരമെന്നും ഉത്തരവാദികളായ വിദ്വേഷ പ്രസംഗികര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു.
അതെസമയം ഡല്‍ഹി കലാപത്തിലെ മരണസംഖ്യ 32 ആയി. 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി.
‘ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം’ യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.