ഡല്‍ഹിയിലേത് രാജ്യത്തിന് ആവേശം പകരുന്ന വിജയം; കെജ്‌രിവാളിനെ അഭിനന്ദിച്ച് പിണറായി

0
232

തിരുവനന്തപുരം (www.mediavisionnews.in) : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച അരവിന്ദ് കെജരിവാളിനു അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ കെജ്‌രിവാളിനെ അഭിനന്ദിക്കുന്നു. ആംആദ്മിയുടെ വിജയത്തില്‍ നിന്നും കോണ്‍ഗ്രസും പാഠം പഠിക്കണം. ബി.ജെ.പിക്കു ഒരു ബദലുണ്ടെങ്കില്‍ അതിനെ ജനം അംഗീകരിക്കും എന്നതിന്റെ തെളിവാണ് ഡല്‍ഹി ഫലമെന്നും അദ്ദേഹം പ്രതികരിച്ചു.

ബി.ജെ.പിയുടെ വര്‍ഗീയതയ്ക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ ജനം നല്‍കിയ തിരിച്ചടിയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലമെന്നും പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ പൊതു വികാരമാണ് ഡല്‍ഹി ഫലത്തില്‍ പ്രതിഫലിച്ചതെന്നും പിണറായി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here