ട്രെയിനിൽ തൂങ്ങി അഭ്യാസം; പിടിവിട്ട് താഴേക്ക്; താക്കീതുമായി റെയിൽവേ; വിഡിയോ

0
183

(www.mediavisionnews.in) ടിക്ക് ടോക്കിൽ ജീവൻ പണയംവെച്ചും അഭ്യാസപ്രകടനങ്ങൾകാട്ടി വെറലാകാനുള്ള തിടുക്കത്തിലാണ് പലരും. ഇത്തരത്തിൽ ഓടുന്ന ട്രെയിനിൽ നിന്ന് അഭ്യാസപ്രകടനം നടത്തിയ യുവാവിൻറെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘ട്രെയിൻ സ്റ്റണ്ടി’ന്റെ ഭാഗമായാണ് ഇയാൾ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽക്കമ്പികളിൽ പിടിച്ച് തൂങ്ങിയാടാൻ ശ്രമിച്ചത്. എന്നാൽ യുവാവിന്റെ കൈവഴുതി പിടിവിട്ട് ട്രിയിനിനു പുറത്തേക്കു വീഴുകയായിരുന്നു.

തല ട്രെയിനിന് അടിയിലേക്കു പോയെങ്കിലും കോച്ചിന്റെ വശത്തു തട്ടി പാളത്തിനു പുറത്തേക്ക് പോകുന്നതും വിഡിയോയിൽ കാണാ‌ം. തലനാരിഴ വ്യത്യാസത്തിലാണ് ട്രെയിൻ ചക്രങ്ങൾ ശരീരത്തിൽ കയറാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത്.. അപകടം കണ്ട് നിലവിളിക്കുകയും ശ്വാസമടക്കിപ്പിടിച്ചിരിക്കുകയും ചെയ്യുന്ന യാത്രക്കാരെയും വിഡിയോയിൽ കാണാം.

വിഡിയോ വൈറലായതോടെ യുവാവിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യൽ റെയിൽവേ ഔദ്യോഗിക ട്വിറ്റർ പേജിൽ വിഡിയോ പങ്കുവച്ച് യുവാവിന് താക്കീതും ഉപദേശവും നൽകുന്നുണ്ട്. ഭാഗ്യമെപ്പോഴും കൂടെയുണ്ടാവണമെന്നില്ലെന്നും ദയവായി ഇത്തരം അഭ്യാസങ്ങൾ ചെയ്യരുതെന്നും റെയിൽവേ കുറിച്ചു, യുവാവിനെതിരെ റയിൽവേ മന്ത്രി പിയൂഷ് ഗോയലും രംഗത്തെത്തി. ‘ചലിക്കുന്ന ട്രെയിനിൽ സ്റ്റണ്ടുകൾ കാണിക്കുന്നത് ധൈര്യമല്ല. നിങ്ങളുടെ ജീവിതം അമൂല്യമാണ്, അത് അപകടത്തിലാക്കരുത്. നിയമങ്ങൾ പാലിക്കുക, സുരക്ഷിതമായ യാത്ര ആസ്വദിക്കുക.’ എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here