ഉപ്പള: (www.mediavisionnews.in) പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരള ജനകീയ കൂട്ടായ്മ നടത്തുന്ന കേരള ജനകീയ ലോങ്ങ് മാർച്ച് സപ്തഭാഷാ സംഗമഭൂമിയായ ഉപ്പളയിൽ നിന്നും പ്രയാണമാരംഭിച്ചു. മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി അഭിഭാഷകനും, പ്രശസ്ത എഴുത്തുകാരനും, മുൻ എംപിയുമായ തമ്പാൻ തോമസ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
ടി.എ മുജീബ്റഹ്മാൻ, മനോജ് ടി സാരംഗ്, അഡ്വക്കറ്റു:ജിജ ജെയിംസ് മാത്യു എന്നിവരാണ് ജാഥാ നായകർ. എൻ.ആർസി, സി.സി.എ എന്നീ കരിനിയമംങ്ങൾ ഉപേക്ഷിക്കുന്ന വരെ ഇന്ത്യൻ തെരുവുകളിൽ നിന്നും യുവാക്കൾ പിരിഞ്ഞു പോകില്ലെന്ന് ഉദ്ഘാടന ചടങ്ങിൽ തമ്പാൻ തോമസ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഹർഷദ് വോർക്കാടി, പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്ദിയോട് സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ സിസ്റ്റർ ജയ ആന്റോ മംഗലത്ത്, സി.കെ.നാസർ, ഷൗക്കത്, ഹമീദ്, സിദ്ദിഖ് കൈകമ്പ, ഓ.എം റഷീദ് മാസ്റ്റർ, അബൂ തമാം, കെ.എഫ് ഇക്ബാൽ, ഗോൾഡൻ റഹ്മാൻ, അബ്ദുൽ കാദർ ചെറുഗോളി, ജബ്ബാർ പത്വാടി എന്നിവർ ഉപ്പളയിൽ നേതൃത്വം നൽകി.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, വിവിധ സാമൂഹ്യ സംഘടനകളും ഉൾപ്പെടെ നിരവധി ആളുകളാണ് ജാഥയിൽ അണിനിരന്നത്. വിവിധയിടങ്ങളിൽ സ്വീകരണവും നടന്നു. മാർച്ച് രണ്ടിന് തിരുവനന്തപുരത്തു സമാപിക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.