കേന്ദ്ര ബജറ്റ്; ‘വില കൂടിയും കുറഞ്ഞും’, ഇവയൊക്കെ ഇനി വാങ്ങാന്‍ മടിക്കും

0
152

ന്യൂഡല്‍ഹി: (www.mediavisionnews.in) മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ നിരവധി പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് മുന്നിലെ നിരവധി വെല്ലുവിളികള്‍ മറികടന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പൊതുബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു മണിക്കൂര്‍ 40 മിനിറ്റ് സമയം എടുത്ത ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം എന്ന റെക്കോര്‍ഡാണ് നിര്‍മ്മല സീതാരാമന്‍ സ്വന്തമാക്കിയിരിക്കുന്നത്.

വില കൂടുന്നവ:

പാല്‍

പെട്രോള്‍

ഡീസല്‍

സിഗരറ്റ്‌, പുകയില ഉല്‍പ്പന്നങ്ങള്‍

പാദരക്ഷകള്‍

ഫര്‍ണീച്ചറുകള്‍

ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണിനും ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും വില കൂടും

ഇരുമ്പ് , സ്റ്റീല്‍, ചെ മ്പ്, കളിമണ്‍ പാത്രങ്ങള്‍ എന്നിവ

മെഡിക്കല്‍ ഉപകരങ്ങള്‍, വാള്‍ ഫാന്‍

വില കുറയുന്നവ:

പഞ്ചസാര, കൊഴുപ്പ് നീക്കപ്പെട്ട പാല്‍, സോയാ ഫൈബര്‍, ലഹരിപാനീയങ്ങള്‍, സോയാ പ്രോട്ടീന്‍ വില കുറയും

ന്യൂസ് പ്രിന്റ് ഇറക്കുമതി നികുതി കുറയും

പുതിയ ബജറ്റില്‍ കോര്‍പറേറ്റ് നികുതിയും വെട്ടിക്കുറച്ചിട്ടുണ്ട്. മാത്രമല്ല നിലവിലുള്ള കമ്പനികളുടെ നികുതി 22 ശതമാനമായും കുറച്ചു. എന്നാല്‍ പുതിയ കമ്പനികള്‍ക്ക് 15 ശതമാനം നികുതി മാത്രം അടച്ചാല്‍ മതി. ധര്‍മസ്ഥാപനങ്ങളുടെ നികുതി പൂര്‍ണമായി ഒഴിവാക്കി. ആധാറുള്ളവര്‍ക്ക് ഉടന്‍ പാന്‍കാര്‍ഡ് നല്‍കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here