ന്യൂഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹിയില്‍ കലാപം നടക്കുന്ന സമയത്ത് സഹായം അഭ്യര്‍ഥിച്ചുള്ള ഫോണ്‍കോളുകള്‍ ഡല്‍ഹി പൊലീസ് അവഗണിച്ചെന്ന് രേഖ.എന്ത് നടപടി സ്വീകരിച്ചുവെന്ന് രേഖപ്പെടുത്തുന്ന പൊലീസ് സ്റ്റേഷനുകളിലെ രജിസ്റ്ററിലെ കോളം മിക്കതും ഒഴിഞ്ഞുകിടക്കുകയാണ്. അക്രമം രൂക്ഷമായ ചൊവ്വാഴ്ച മാത്രം ഡൽഹി പൊലീസിന് വന്നത് 7500 കോളുകളാണ്. യമുന വിഹാർ പോലീസ് സ്റ്റേഷനിലേക്ക് വന്ന കോളുകൾ ഭൂരിഭാഗം കോളുകളും പൊലീസ് അറ്റൻഡ് ചെയ്തത് പോലുമില്ലെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
സംഘർഷം പൊട്ടിപ്പുറപ്പെട്ട യമുന വിഹാർ മേഖല വരുന്ന ഭജൻപുര പൊലീസ് സ്റ്റേഷനിൽ ഫെബ്രുവരി 24–26 വരെ 3,000 – 3,500 കോളുകളാണു വന്നത്. ഒൻപതു കോളങ്ങളുള്ള റജിസ്റ്ററിൽ വിശദമായ പരാതി, പരാതിയുടെ രത്നച്ചുരുക്കം, എപ്പോഴാണു പരാതി ലഭിച്ചത്, എന്തു നടപടിയാണ് എടുത്തത് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. വെടിവയ്പ്പ്, വാഹനങ്ങൾ കത്തിക്കുന്നു, കല്ലേറ് തുടങ്ങിയ വിവിധ പരാതികൾ റജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ കൂടുതൽ കേസുകളിൽ എന്തുനടപടിയെടുത്തു എന്ന കോളം പൂരിപ്പിച്ചിട്ടില്ല.
എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള തന്റെ നിരന്തരമായ ഫോൺ കോളുകൾ ആരും എടുത്തില്ലെന്നു യമുന വിഹാറിലെ ബിജെപി കൗൺസിലർ പ്രമോദ് ഗുപ്ത പറഞ്ഞു.
സംഘര്‍ഷം ശക്തമായ ദിവസങ്ങളില്‍ പൊലീസിന്റെ എമര്‍ജന്‍സി നമ്പരില്‍ കോളുകളെന്നും എടുത്തില്ലെന്ന് സിവില്‍ റൈറ്റ്‌സ് ഗ്രൂപ്പിന്റെ വസ്തുതാന്വേഷണ സമിതി ആരോപിച്ചു.
കലാപ ദിവസങ്ങളില്‍ പൊലീസിന്റെ 100 നമ്പര്‍ എഴുപത്തി രണ്ടു മണിക്കൂര്‍ വരെ പ്രവര്‍ത്തന രഹിതമായിരുന്നെന്ന് സിവില്‍ റൈറ്റ്‌സ് ഗ്രൂപ്പ് പുറത്തിറക്കിയ ലെറ്റസ് ഹീസ് അവര്‍ ദില്ലി എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഭജന്‍പുര, ചാന്ദ് ബാഗ്, ഗോകുല്‍പുരി, ചമന്‍ മാര്‍ക്ക്, ശിവ വിഹാര്‍, മുസ്താഫാബാദ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് ആളുകളോടു സംസാരിച്ചാണ് ഗ്രൂപ്പ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇവിടെ എവിടെയും ആളുകള്‍ക്ക് ആവശ്യമുള്ള സമയത്ത് പൊലീസിന്റെ സഹായം കിട്ടില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഫാറൂഖ് നഖ്വി, സരോജിജിനി എന്‍, നവശരന്‍ സിങ്, നവജീവന്‍ ചന്ദര്‍ എന്നിവരാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട തയ്യാറാക്കിയത്.