ഇരട്ടസഹോദരി ബാക്കി വച്ച അടയാളവുമായി ജനിച്ച ‘അദ്ഭുത’ ശിശു

0
363

(www.mediavisionnews.in) ഇരട്ടസഹോദരി ബാക്കി വച്ച അടയാളവുമായി ജനിച്ച ഒരു ‘അദ്ഭുത’ ശിശുവാണ് പേലോണ്‍ ഗിവന്‍സ്. പേലോണ്‍ ഗിവന്‍സ് എന്ന കുഞ്ഞിനു ജന്മനാ കാലില്‍ ഒരു മറുകുണ്ടായിരുന്നു. എന്നാല്‍ അത് വെറുമൊരു ബെര്‍ത്ത് മാര്‍ക്ക് അല്ല. പേലോണിനൊപ്പം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉണ്ടായിരുന്ന ഇരട്ടസഹോദരി ബാക്കി വച്ച അടയാളമാണ് ആ മറുക്.

ലൂസിയാന സ്വദേശിയായ പേലോണിന്റെ അമ്മ കിസ്ലിവോനിയ ഗിവന്‍സിന് തന്റെ ഉദരത്തിലെ ഇരട്ടകളില്‍ ഒന്നിനെ നഷ്ടമായത് ഗര്‍ഭത്തിന്‍റെ പതിമൂന്നാം ആഴ്ചയിലായിരുന്നു. ‘Vanishing twin syndrome’ എന്ന അവസ്ഥയായിരുന്നു ഇവിടെ സംഭവിച്ചത്. അതിന്റെ ഫലമായി ഇരട്ടകളില്‍ ഒന്ന് മറ്റേ കുഞ്ഞിന്‍റെ ശരീരത്തോട് ചേര്‍ന്നുപോയി.

വളര്‍ച്ച കുറവായിരുന്ന കുഞ്ഞു പേഷ്യന്‍സ പതിമൂന്നാം ആഴ്ചയില്‍ സഹോദരന്റെ ശരീരത്തോടെ ചേര്‍ന്നു. ആ മറുകാണ് പേലോണിന്റെ ശരീരത്തില്‍ കാണുന്നത്. അപൂര്‍വമായ ഒരു പ്രതിഭാസമായാണ് ഇതിനെ വൈദ്യശാസ്ത്രലോകം കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here