തിരുവനന്തപുരം: (www.mediavisionnews.in) ആരാധനാലയങ്ങളും ക്ലബുകളും കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കാന്‍ തീരുമാനം. മതിയായ രേഖകളില്ലാതെ 2008ന് മുമ്പ് കൈവശം വെച്ചിരിക്കുന്ന ഭൂമിയാണ് പതിച്ചുനല്‍കുക. ഭൂമി എത്രവര്‍ഷം കൈവശം സൂക്ഷിച്ചോ അത്രയും നിശ്ചിത ഫീസ് ഈടാക്കാനും തീരുമാനിച്ചതായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പറയുന്നു. രേഖകളില്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുനല്‍കുന്നതിന് കര്‍ശ്ശനമായ നിബന്ധനകള്‍ ഉണ്ട്. ആരാധനാലയങ്ങള്‍ക്കും ശ്മശാനങ്ങള്‍ക്കും നിലവില്‍ കൈവശമിരിക്കുന്ന ഭൂമി പൂര്‍ണ്ണമായി പതിച്ചു നല്‍കില്ല.
പകരം ആ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഏറ്റവും കുറവ് സ്ഥലമാണ് അനുവദിക്കുക. പരമാവധി ഒരേക്കര്‍, ബാക്കി ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കും. വാണിജ്യാവിശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കുകയില്ല. എന്നാല്‍ കലാ-കായിക സംഘടനകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ഭൂമി അനുവദിക്കാന്‍ ഇനിയും കര്‍ക്കശമായ നിബന്ധനകള്‍ ഉണ്ട്. പരമാവധി 50 സെന്റ് ഭൂമിയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുക.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.