അമിത വേഗത്തിലോടുന്ന വാഹനങ്ങളെ പിടിക്കാനുള്ള ക്യാമറയെ അമിത വേഗത്തിലെത്തിയ വാഹനം തന്നെ ഇടിച്ചിട്ടു

0
203

കണ്ണൂര്‍ (www.mediavisionnews.in) : തളിപ്പറമ്പില്‍ അമിത വേഗത്തിലോടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ സംസ്ഥാന പാതയോരത്ത് മോട്ടര്‍ വാഹന വകുപ്പു സ്ഥാപിച്ച ക്യാമറാ സംവിധാനം അമിത വേഗത്തിലെത്തിയ വാഹനം തന്നെ ഇടിച്ചിട്ടു. ക്യാമറ തകര്‍ന്ന് ഒരു മാസത്തോളം കഴിഞ്ഞിട്ടും മോട്ടര്‍ വാഹന വകുപ്പ് ഇത് അറിഞ്ഞിട്ട് പോലും ഇല്ല.

തളിപ്പറമ്പ് ആലക്കോട് കൂര്‍ഗ് റോഡിലെ നാടുകാണി അല്‍മഖറിന് സമീപത്തുള്ള ക്യാമറകളുടെ നിയന്ത്രണ സംവിധാനമാണ് അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ച് തകര്‍ത്തത്. ഇരുഭാഗത്തുമുള്ള ക്യാമറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിളുകള്‍ സ്ഥാപിച്ച തൂണ്‍ ഇടിച്ചു തകര്‍ത്ത ശേഷം റോഡരികിലെ നിയന്ത്രണ സംവിധാനവും തകര്‍ത്തു. പൊലീസ് ട്രാഫിക് എന്‍ഡോഴ്‌സ്‌മെന്റ് സംവിധാനവും ആര്‍ടിഒയും ചേര്‍ന്ന് കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് ഇതു നിയന്ത്രിക്കുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here