സ്വ​ദേ​ശി​വ​ത്​​ക​ര​ണം; കു​വൈ​ത്തി​ല്‍ പൊ​തു​മേ​ഖ​ല​യി​ലെ 25,000 വി​ദേ​ശി​ക​ളെ പി​രി​ച്ചു​വി​ടും

0
198

കു​വൈ​ത്ത്​ സി​റ്റി (www.mediavisionnews.in):  കു​വൈ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 25,000 വി​ദേ​ശി​ക​ളെ പി​രി​ച്ചു​വി​ടും. പാ​ര്‍​ല​മെന്റിന്റെ മ​നു​ഷ്യ​വി​ഭ​വ ശേ​ഷി വി​ക​സ​ന സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഖ​ലീ​ല്‍ അ​ല്‍ സാ​ലി​ഹ് എം.​പി അ​റി​യി​ച്ച​താ​ണി​ത്..

നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 6000 ആ​യി കു​റ​ഞ്ഞ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​വ​ര്‍​ക്ക്​ ജോ​ലി ന​ല്‍​കു​ന്ന​തി​നൊ​പ്പം പു​തു​താ​യി പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​രെ കൂ​ടി മു​ന്നി​ല്‍ ക​ണ്ടാ​ണ്​ 25,000 ത​സ്​​തി​ക​ക​ളി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.

2017ല്‍ ​പൊ​തു​മേ​ഖ​ല​യി​ലെ 3140 ത​സ്തി​ക​ക​ളി​ലും 2018ല്‍ 1500 ​ത​സ്തി​ക​ക​ളി​ലും സ്വ​ദേ​ശി​വ​ത്​​ര​ണം ന​ട​പ്പാ​ക്കി​യി​രു​ന്നു. ഈ ​വ​ര്‍​ഷം കൂ​ടു​ത​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്ക്​ സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തോ​ടൊ​പ്പം ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ലേ​ക്ക് 1800ഓ​ളം സ്വ​ദേ​ശി​ക​ളു​ടെ നി​യ​മ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നും ഖ​ലീ​ല്‍ അ​ല്‍ സാ​ലി​ഹ്‌ എം.​പി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here