സി.എ.എ സുപ്രീംകോടതി പരിഗണിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ മുസ്ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്തി

0
176

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് സമര്‍പ്പിച്ച ഹരജി സുപ്രീകോടതി നാളെ പരിഗണിക്കാനിരിക്കെ, പ്രസ്തുത കേസ് കൈകാര്യം ചെയ്യുന്ന പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, പ്രഫ. ഖാദര്‍ മൊയ്തീന്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്തിയത്.

രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും തകര്‍ക്കുന്ന പൗരത്വ ഭേദഗതിക്കെതിരെ വിവിധ സര്‍ക്കാരുകളുടെയും സംഘടനകളുടെയും വ്യക്തികളുടെയും അടക്കം ഏകദേശം അറുപതില്‍പരം ഹരജികള്‍ കോടതിയുടെ പരിഗണനയില്‍ ഉണ്ട്.

പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്ന നടപടികള്‍ ചോദ്യം ചെയ്തും മുസ്‌ലിം ലീഗ് കഴിഞ്ഞ ആഴ്ച പ്രത്യേക ഹരജി നല്‍കിയിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് സഭക്കകത്തും പുറത്തും നടത്തുന്നത്. ഇതിലും വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ബഹുമാനപ്പെട്ട കോടതിയുടെ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. അനുകൂല ഇടപെടലുകള്‍ പരമോന്നത കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here