കുമ്പള: (www.mediavisionnews.in) മാതാവിനെയും മക്കളെയും വീട്ടിൽ കയറി അക്രമിച്ചതായി പരാതി. മഞ്ചേശ്വരം വൊർക്കാടിയിലെ പുരുഷൻകോടി പാടി ഹൗസിൽ താമസിക്കുന്ന ജമീല, മകൻ ഇല്യാസ്, പഞ്ചവയസുകാരിയായ മകൾ എന്നിവരെയാണ് ആക്രമിച്ചത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അഞ്ചോളം വരുന്ന ഗുണ്ടകൾ വീട്ടിൽ കയറി ആക്രമിക്കുകയും, അമ്മയെയും മകനെയും മാരകമായി പരിക്കേൽപിക്കുകയുമായിരുന്നുവെന്ന് ഇവർ കുമ്പള പ്രസ് ഫോറത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരു കാരണവുമില്ലാതെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയിൽ അടിക്കുകയും, കാലിൽ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തുവത്രെ. പരാതി പറയാൻ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അക്രമി സംഘം സ്റ്റേഷനിൽ പോലീസുകാരുടെ കൂടെ നിൽക്കുന്നതാണ് കണ്ടതെന്നും ഇവർ പറഞ്ഞു. അപ്പോഴാണ് റാസിഖ് പോലീസ് കുസ്റ്റഡിയിലാണെന്ന കാര്യം മനസ്സിലാകുന്നത്. വീട് കയറി ആക്രമിച്ചതായി പോലീസിൽ നൽകിയ പരാതി സ്വീകരിക്കാൻ പോലും എസ്.ഐ തയ്യാറായില്ല. തുടർന്ന് കാസർഗോഡ് എസ്പി ഓഫീസിൽ പരാതി കൊടുക്കുകയായിരുന്നു.
മുമ്പ് ഓട്ടോ തടഞ്ഞു വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ അഞ്ചാം പ്രതിയാണത്രെ റാസിഖ്. മറ്റു നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും റാസിഖിനെ പിടികൂടിയിരുന്നില്ല. ആ പ്രശ്നത്തിൽ പോലീസ് ഇടപെടുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും അല്ലാതെ സദാചാര ഗുണ്ടാ ആക്രമണം അംഗീകരിക്കില്ലെന്നും ജമീല പറഞ്ഞു. പഞ്ചവയസുകാരിയായ തന്റെ മകൾക്കും തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റതായി ജമീല പറയുന്നു. അലി, ഫൈറൂസ്, അബൂ സാലി, റസാക്ക്, അഷ്‌റഫ് എന്നിവരാണത്രെ ആക്രമിച്ചത്.
പത്രസമ്മേളനത്തിൽ റാസിക്കിന്റെ മാതാവ് ജമീല, ഫാറൂഖ് സഹോദരങ്ങളായ അഷ്‌റഫ് ഇല്യാസ് എന്നിവർ സംബന്ധിച്ചു .
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക