തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിലെ റോഡുകളുടെ തകർച്ചയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേരളത്തിൽ നല്ല റോഡ് ഇല്ലാത്തതു ഉദ്യോഗസ്ഥ അനാസ്ഥ കാരണമാണ്. റോഡ് അപകടത്തിൽ മരിക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും കോടതി വ്യക്തമാക്കി. പാലാരിവട്ടത്തെ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
ഇത്തരത്തില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പണം ഈടാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. രാത്രികളില്‍ പുറത്തിറങ്ങി നടക്കണമെന്ന് സ്ത്രീകളോട് പറയുന്നു. എന്നാല്‍ റോഡുകളില്‍ രാത്രികളില്‍ ആവശ്യത്തിന് വെളിച്ചം പോലുമില്ലെന്നും ഒരുഘട്ടത്തില്‍ കോടതി വിമര്‍ശിച്ചു.
നല്ല റോഡെന്നത് ഭരണഘടനാപരമായ അവകാശമാണ്. വര്‍ഷം തോറും റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണം. അങ്ങനെ നടത്തിയാല്‍ അത് പലര്‍ക്കും ഉപകാരപ്പെടുകയും ചെയ്യുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക