ഉപ്പള: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പള ടൗണിൽ ദേശരക്ഷാ വലയം തീർത്തു. ഭാരതത്തിന്റെ ഭൂപടത്തിന്റെ ആകൃതിയിൽ വിദ്യാർത്ഥികളെ നിരത്തി ഇന്ത്യയുടെ പ്രതിജ്ഞ ചെല്ലികൊടുത്താണ് വലയം തീർത്തത്.
എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സവാദ് അംഗഡിമുഗറിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.പി അബ്ദുൽ ഖാദർ ഹാജി ഉൽഘാടനം ചെയ്തു. എം.എസ്.എഫ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ പ്രഭാഷണം നടത്തി. എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി റുവൈസ് ആരിക്കാടി സ്വാഗതവും മണ്ഡലം ട്രെഷറർ ജംഷീർ മൊഗ്രാൽ നന്ദിയും ആശംസിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.