വെല്ലിങ്ടൺ : (www.mediavisionnews.in) ന്യൂസിലന്‍ഡിനെതിരെ നാലാം ടി20 ഇന്ത്യ തോല്‍ക്കുമെന്ന് കളിക്കാര്‍ പോലും ഒരു വേള ചിന്തിച്ചിട്ടുണ്ടാകും. അവസാന ഓവറില്‍ ഏഴ് വിക്കറ്റ് കൈയ്യിലിരിക്കെ വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു കിവീസിന് വേണ്ടിയിരുന്നത്. എന്നാല്‍ പന്തെറിയാനെത്തിയ താക്കൂര്‍ ആറ് റണ്‍സ് മാത്രം വഴങ്ങി രണ്ട് റണ്ണൗട്ട് ഉള്‍പ്പെടെ നാല് കിവീസ് ബാറ്റ്സ്മാന്മാരെ പുറത്താക്കുകയായിരുന്നു.
ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയതും ഇന്ത്യ അനായാസം വിജയിച്ചതും. മത്സരശേഷം കളിയിലെ താരമായി തിരഞ്ഞെടുത്തതും ഈ ഗെയിം ചെയ്ഞ്ചറെ ആയിരുന്നു. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് താക്കൂര്‍ സ്വന്തമാക്കിയത്.
നേരത്തെ ബാറ്റ് കൊണ്ടും ശ്രദ്ധേയമായ പ്രകടനമാണ് താക്കൂര്‍ കാഴ്ച്ചവെച്ചത്. മനീഷഅ പാണ്ഡ്യയ്ക്ക് തുണയായി ബാറ്റേന്തിയ താക്കൂര്‍ 15 പന്തില്‍ 20 റണ്‍സ് സ്വന്തമാക്കുകയും ചെയ്തിരുന്നു.
അതെസമയം ഓപ്പണറായി സുവര്‍ണാവസരം ലഭിച്ച സഞ്ജും അവസരം പാഴക്കി. മത്സരത്തില്‍ നേരിട്ട അഞ്ചാം പന്തില്‍ സ്കോട്ട് കുഗെലിന് വിക്കറ്റ് സമ്മാനിച്ച് പുറത്താകുമ്പോള്‍ വെറും എട്ട് റണ്‍സ് മാത്രമായിരുന്നു സഞ്ജു നേടിയത്. ഒരു സിക്സ് നേടാനായി എന്നത് മാത്രമാണ് ഇന്നിംഗ്സിലെ ഏക നേട്ടം. കിവി പേസറുടെ ലെംഗ്ത്ത് ബോള്‍ സഞ്ജു എഡ്ജ് ചെയ്യുകയും ഉയര്‍ന്ന് പൊങ്ങിയ പന്ത് മിച്ചല്‍ സാന്റ്നര്‍ കൈപ്പിടിയില്‍ ഒതുക്കുകയുമായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.