മതവിവേചനത്തിന് കനത്ത ശിക്ഷയുമായി യുഎഇ; അഞ്ച് വർഷം വരെ തടവും 10 ലക്ഷം ദിർഹം വരെ പിഴയും

0
253

അബുദാബി: (www.mediavisionnews.in) മതപരമായ വിവേചനത്തിനും അവഹേളനത്തിനും കനത്ത ശിക്ഷയുമായി യുഎഇ. നേരിട്ടോ സോഷ്യൽമീഡിയ വഴിയോ മതത്തെയോ ആരാധനാലയങ്ങളെയോ അവഹേളിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ദശലക്ഷം രൂപ വരെ പിഴയും ഈടാക്കുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് വക്താവിനെ ഉദ്ദരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

‘ആളുകളെ ജാതി, മതം, വർണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിന്റെ സോഷ്യൽ റെസ്പോൺസിബിലിറ്റി സ്‌പെഷ്യലിസ്റ്റ് അമീന അൽ മസ്രൂയി പറഞ്ഞു. കുറ്റക്കാരെ അഞ്ച് വർഷത്തേക്ക് ജയിലിലടയ്ക്കുകയും ഒരു ദശലക്ഷം ദിർഹം വരെ പിഴ ഈടാക്കുകയും ചെയ്യുമെന്ന് അവർ ഗൾഫ് ന്യൂസിനോട് പറഞ്ഞു.

‘എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും അവർക്ക് ന്യായമായ സേവനങ്ങളും നീതിയും ഉറപ്പാക്കുകയുമാണ് യുഎഇയുടെ ലക്ഷ്യം. മതം, ദേശീയത, സംസ്കാരം എന്നിവ പരിഗണിക്കാതെ തന്നെ യുഎഇയിൽ അവരെ തുല്യമായി കാണുന്നു’. എല്ലാവർക്കും തുല്യ നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അമീന അൽ മസ്രൂയി പറഞ്ഞു.

ഏതെങ്കിലും മതത്തെയോ അതിന്റെ വിശ്വാസപ്രാമണങ്ങളെയോ കുറ്റപ്പെടുത്തുക, മതപരമായ ആചാരങ്ങളോ ചടങ്ങുകളോ അക്രമത്തിലൂടെ തടസപ്പെടുത്തുകയോ തടയുകയോ ചെയ്യുക, ഏതെങ്കിലും വിധത്തിൽ വളച്ചൊടിക്കുക, ഏതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയവ നശിപ്പിക്കുകയോ ചെയ്യുന്ന കുറ്റങ്ങൾക്കാണ് ശിക്ഷ കർക്കശമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി അവഹേളിക്കുന്നതും ഇതേ ശിക്ഷ ലഭിക്കുന്നതിന് കാരണമാകും.

വിവേചനവും വിദ്വേഷവും സംബന്ധിച്ച 2015 ലെ ഫെഡറൽ ലോ നമ്പർ (2) അനുസരിച്ച്, ആർട്ടിക്കിൾ (4) പ്രകാരമാണ് മതപരമായ വിവേചന കുറ്റം കണ്ടെത്തിയാൽ 250,000 ദിർഹം മുതൽ ഒരു ദശലക്ഷം ദിർഹം വരെ പിഴയും അഞ്ച് വർഷം തടവും വിധിക്കുന്നത്.

പള്ളി, ക്ഷേത്രം, സിനഗോഗ്, പള്ളി, ഗുരുദ്വാര എന്നിങ്ങനെയുള്ള ഏതെങ്കിലും ആരാധനാലയം നശിപ്പിക്കുന്ന ഏതൊരാൾക്കെതിരെയും നിയമപ്രകാരം കർക്കശ നടപടിയുണ്ടാകുമെന്ന് അൽ മസ്രൂയി പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here