ബന്തിയോട്: (www.mediavisionnews.in) ഫിറ്റ് ഇന്ത്യ സൈക്കിള്‍ ഡേയുടെ ഭാഗമായി ഭാരത സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രാലയവും നെഹ്റു യുവകേന്ദ്രയും സംയുക്താഭിമുഖ്യത്തിൽ മഞ്ചേശ്വരം ബ്ലോക്ക് സൈക്കിൾ റാലി സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. പച്ചമ്പള മുതൽ ബന്തിയോട് വരെ സംഘടിപ്പിച്ച റാലിയിൽ വിദ്യാർത്ഥികളും യുവാക്കളുമടക്കം 50 ഓളം പേര് പങ്കെടുത്തു.
നെഹ്റു യുവകേന്ദ്ര ബ്ലോക്ക് വോളന്റീർ മജീദ് പച്ചമ്പളം, ദീക്ഷിത, ബ്രദേഴ്സ് ക്ലബ് പ്രസിഡന്റ് ജലീൽ, ഭാരവാഹികളായ ഹൈദർ, അലി, അൻസാർ, സിനാൻ, അഷ്റഫ് എ വൺ, അജ്ജു എന്നിവർ പങ്കെടുത്തു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക