ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യമെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടെ നിയമത്തെ അനുകൂലിച്ച് ക്യാംപയിന്‍ നടത്തുകയാണ് ബി.ജെ.പി. കുടുംബ സന്ദര്‍ശനം അടക്കം പല രീതിയിലുള്ള പരിപാടികളാണ് ഇതിനായി ബി.ജെ.പി ആസൂത്രണം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് മിസ്ഡ് കോള്‍ ക്യാംപയിനും ബി.ജെ.പി തുടങ്ങിവച്ചിരിക്കുന്നത്.
പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നതിനു വേണ്ടി മിസ്ഡ് കോള്‍ അടിക്കുകയെന്നാവശ്യപ്പെട്ട് ഒരു മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്. 88662 88662 എന്ന നമ്പറാണ് ഇതിനായി ബി.ജെ.പി നല്‍കിയിരിക്കുന്നത്. മിസ്ഡ് കോള്‍ ധാരളമായി ലഭിക്കാനായി തേഡ് പാര്‍ട്ടിയെ ബി.ജെ.പി ഏല്‍പ്പിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഇതേ നമ്പര്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണക്കൂയെന്ന് ആവശ്യപ്പെട്ടല്ലെന്നു മാത്രം. സെക്‌സിനായി വിളിക്കൂ… സംസാരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ വിളിക്കൂ.. എന്നെ വിളിക്കൂ.. എന്നെ കിട്ടാന്‍ വിളിക്കൂ… എന്നിങ്ങനെ ഫറഞ്ഞാണ് പല പെണ്‍പേരുകളിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ ഈ നമ്പര്‍ നല്‍കിയിരിക്കുന്നത്.
ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിനു പുറമെ ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കമുള്ള നേതാക്കന്മാരും ബി.ജെ.പി കേരളാ ഘടകം ട്വിറ്റര്‍ ഹാന്‍ഡിലിലും ഈ നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്യൂവെന്ന ട്വീറ്റ് ചെയ്തിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക