പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പി യോഗം; ഉപ്പളയിൽ കടകളടച്ചും നഗരത്തില്‍ നിന്നുമാറിയും നാട്ടുകാര്‍

0
215

ഉപ്പള: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രചാരണ പരിപാടി ഉപ്പളയിൽ നാട്ടുകാര്‍ ബഹിഷ്കരിച്ചു. യോഗം ആരംഭിക്കുന്നതിന് മുന്‍പേ കടകളടച്ച് വ്യാപാരികള്‍ സ്ഥലം വിട്ടു. ഇതോടെ പരിപാടി കേള്‍ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകരല്ലാതെ മറ്റാരും സ്ഥലത്ത് ഇല്ലാതായി.

ബി.ജെ.പിയുടെ യോഗം ആരംഭിക്കുന്നതിന് മുന്നേ തന്നെ ഉപ്പളയിലെ ഭൂരിഭാഗം വ്യാപാരികളും കടകളടച്ചും ഓട്ടോ ടാക്സി നിരത്തിലിറക്കാതിരിക്കുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന വിശദീകരണങ്ങള്‍ തങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. കോഴിക്കോടും മലപ്പുറത്തും വിവിധ ഇടങ്ങളിൽ സമാനമായ രീതിയിലാണ് പ്രതികരിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here