പൗരത്വ നിയമത്തിന്‍മേല്‍ പ്രതിഷേധം; മധ്യപ്രദേശില്‍ ന്യൂനപക്ഷ മോര്‍ച്ച നേതാവ് അക്രം ഖാന്‍ രാജിവെച്ചു

0
250

ഭോപ്പാല്‍ (www.mediavisionnews.in) : പൗരത്വ നിയമവും എന്‍.ആര്‍.സിയും നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധിച്ച് മധ്യപ്രദേശ് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച് സെക്രട്ടറി അക്രം ഖാന്‍ രാജിവെച്ചു.

25 വര്‍ഷം ഞാന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പിലാക്കാന്‍ തീരുമാനമെടുത്തതിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ എന്റെ ചില സഹപ്രവര്‍ത്തകര്‍ ഒരു പ്രത്യേക സമുദായത്തിനെതിരെ നടത്തുന്ന മോശമായ പരാമര്‍ശങ്ങള്‍ സഹിക്കാനാവാത്തതും വികാരം വ്രണപ്പെടുത്തുന്നതുമാണെന്നും അക്രം ഖാന്‍ പറഞ്ഞു.

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സന്‍വാര്‍ പട്ടേലിനാണ് അക്രം ഖാന്‍ രാജിക്കത്ത് നല്‍കിയത്. പൗരത്വ നിയമത്തെയും എന്‍.ആര്‍.സിയെയും മുന്‍നിര്‍ത്തി രാജി സ്വീകരിക്കണമെന്ന് കത്തില്‍ എഴുതിയിരിക്കുന്നു.

സഹപ്രവര്‍ത്തകര്‍ നടത്തിയ മോശം പരാമര്‍ശങ്ങളെ കുറിച്ച് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരുന്നുവെന്ന് അക്രം ഖാന്‍ പറഞ്ഞു. എന്നാല്‍ അക്രം ഖാന്റെ ആരോപണത്തെ ബി.ജെ.പി സംസ്ഥാന നേതൃത്വം തള്ളിക്കളഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here