പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവിന് പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു

0
226

ആലുവ (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് യുവാവിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. ആലുവ യു.സി കോളജ് സ്വദേശി ടി.എം അനസിനാണ് ആലുവ ഈസ്റ്റ് പൊലീസ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. മുസ്‍ലിം ജമാഅത്ത് മഹല്ല് ഏകോപന സമിതി നടത്തിയ പറവൂർ ആലുവ ലോങ് മാർച്ചിൽ ആണ് അനസ് പങ്കെടുത്തത്.

ഒരു പെറ്റികേസില്‍ പോലും പ്രതിയല്ലെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൌരത്വ നിയമത്തിനെതിരായ ഏതെങ്കിലും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുകയായിരുന്നു. മഹല്ല് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നു പറഞ്ഞപ്പോള്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. പൗരത്വ നിയമത്തിനെതിരെ രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലും പ്രതിഷേധം ശക്തമാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here